കർണാടകയിലേക്കും കാലെടുത്തു വച്ച് മലയാളി വ്യവസായി എം.എ.യൂസഫലി; സംസ്ഥാനത്ത് 2200 കോടി രൂപ നിക്ഷേപിക്കും;രാജാജി നഗറിലെ ലുലു മാൾ ഈ വർഷം ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങും;2 നക്ഷത്ര ഹോട്ടലുകൾ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ഷോപ്പിങ് മാൾ,
ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലായി കർണാടകയിൽ
2,200 കോടി രൂപ (300 മില്യൺഡോളർ) നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുമായി
നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് യൂസഫലി ഇത് അറിയിച്ചത്.

ബെംഗളൂരുവിലെ രാജാജി നഗറിൽ നിർമാണത്തിലുള്ള ലുലുമാൾ ഈ വർഷം ഓഗസ്റ്റോടെ പ്രവർത്തനം ആരംഭിക്കുമെന്ന് യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു.

ലുലു ഹൈപ്പർമാർക്കറ്റായിരിക്കും മാളിന്റെ മുഖ്യ ആകർഷണം. ബെംഗളൂരുവിലെ ഷോപ്പിങ് മാൾ കൂടാതെ 2 നക്ഷത്ര ഹോട്ടലുകളും ബെംഗളൂരുവിൽ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ട്വന്റി ഫോർട്ടി ഹോൾഡിങ്സ് ആരംഭിക്കുന്നുണ്ട്.

ഉത്തര കാനറയിലും ബെംഗളുരുവിലുമായിട്ടാണ് ലോജിസ്റ്റിക്സ് സെന്റർ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെന്നും യൂസഫലി അറിയിച്ചു.നിക്ഷേപകർക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രിയും പറഞ്ഞു.

ഈ വർഷം നവംബർ 3 മുതൽ 5 വരെ ബെംഗളൂരുവിൽ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിലേക്കുള്ള ക്ഷണപത്രം യൂസഫലിക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടർ, ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ, പ്രിൻസിപ്പൽ സെകട്ടറി ഗൗരവ് ഗുപ്ത, ലുലു ഗ്രൂപ്പ്എക്സിക്യൂട്ടീവ് ഡയറക്ടർ എം
.എ.അഷ്റഫ് അലി, ട്വന്റിഫോർട്ടി
ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സാമ്പത്തിക ഫോറത്തിൽ ആരംഭിച്ച കർണാടക പവിലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആഗോള നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി ഒട്ടേറെ ശ്രമങ്ങളാണ് കർണാടക സർക്കാർ ദാവോോസി നടത്തുന്നത്.

വോൾവോ, ദസാൾട്ട്, ജനറൽ ഇലക്ട്രിക്, മിത്സുബിഷി, കിയ, ലോക് ഫീഡ് മാർട്ടിൻ തുടങ്ങിയ കമ്പനി മേധാവികളുമായും യെദിയൂരപ്പയും സംഘവും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: