നഗരത്തിലേക്ക് വരികയായിരുന്ന ആർ.ടി.സി ബസ് കത്തിനശിച്ചു: 30 യാത്രക്കാർ ഒരു പോറലും ഏൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ബെളഗാവിയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന എൻ.ഡബ്ലൂ.കെ.ആർ.ടി.സിയുടെ സ്ലീപ്പർ ബസ് ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ ടോൾ പ്ലാസക്ക് സമീപം പൂർണമായും കത്തി നശിച്ചു.

ബസിലുണ്ടായിരുന്ന 30 യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാത്രി 8 മണിക്ക് ബെളഗാവിയിൽ നിന്ന് പുറപ്പെട്ട ബസ് ,അടുത്ത ദിവസം പുലർച്ചെ 4 മണിയോടെ കത്തിയമരുകയായിരുന്നു.

ബസിൽ തീ കണ്ട ടോൾ പ്ലാസ അധികൃർ വണ്ടി മാറ്റിയിടാൻ ആവശ്യപ്പെടുകയായിരുന്നു.

ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കിയ ഉടനെ ബസ് പൂർണമായും കത്തി നശിച്ചു.

അപകടകാരണം കണ്ടെത്തുന്നതിന് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

യാത്രക്കാരെ മറ്റൊരു ബസിൽ നഗരത്തിൽ എത്തിച്ചു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: