ടാക്സിയിൽ കയറിയ വിദേശവനിതയെ കൊള്ളയടിച്ച് പൂർണ നഗ്നയാക്കി നടുറോട്ടിൽ ഇറക്കിവിട്ടു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളുരു : ചികിൽസയ്ക്കു ബെംഗളൂരു
വിലെത്തിയ വിദേശവനിതയെ കാറിനു
ള്ളിൽ 3 പേർ കത്തി കാണിച്ചു കൊള്ളയടിക്കുകയും വസ്ത്രങ്ങൾ അഴിപ്പിച്ചു നഗ്നയാക്കി റോഡിൽ ഇറക്കിവിടുകയും ചെയ്തതായിപരാതി.

ബെംഗളൂരു-ദൊഡ്ഡബെല്ലാപുര റോഡിൽ 16നു പുലർച്ചെയുണ്ടായ സംഭവത്തിൽ ദൊഡ്ഡബെല്ലാപുര പൊലീസ് കേസ് എടുത്തു.

കമ്മനഹള്ളിയിൽ നിന്നു കൊത്തന്നൂരിലേക്കു പോകാൻ രാത്രി 10നാണു യുവതി ടാക്സിയിൽകയറിയത്. യാത്രയ്ക്കിടെ കാറിലുണ്ടായിരുന്നവർ അപമര്യാദയായി പെരുമാറുകയും പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും
തട്ടിയെടുക്കുകയും ചെയ്തു.

തുടർന്ന് വസ്ത്രങ്ങൾളെല്ലാം അഴിച്ചുമാറ്റി പുലർച്ചെ ആലഹള്ളിയിൽ ഇറക്കിവിട്ടു. സമീപത്തെ ഫാംഹൗസിൽ ഉണ്ടായിരുന്നവരാണ് ഇവർക്കു വസ്ത്രം നൽകുകയുംപൊലീസിൽ അറിയിക്കുകയുംചെയ്തത്.

യുവതി സഞ്ചരിച്ച കാറിൽ കവർച്ചക്കാർ കയറിയത് എങ്ങനെയെന്നു വ്യക്തമായിട്ടില്ല. സിസി ക്യാമറകളുടെ സഹായത്തോടെ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: