യൂബർ ഈറ്റ്സ് നെ “വിഴുങ്ങി”സൊമാറ്റോ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ യൂബർ ടെക്നോളജിയുടെ യൂബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി.

യൂബർ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂർണ്ണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു. സൊമാറ്റോയിൽ യൂബറിന് 10 ശതമാനം ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

35 കോടി ഡോളറിന്റെ ഇടപാടാണ് സൊമാറ്റോ യൂബർ ഈറ്റ്സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോർട്ടുകൾ. യൂബർ ടെക്നോളജിയുടെ ഭക്ഷണ വിതരണ സംരഭം 2017-ലാണ് ഇന്ത്യയിൽ ആരംഭിച്ചത്.

എന്നാൽ സൊമാറ്റോയും സ്വിഗ്ഗി പോലുള്ള പ്രാദേശിക കമ്പനികളും ഇന്ത്യൻ വിപണിയിൽ സ്ഥാപിച്ച ആധിപത്യം മറികടക്കാൻ യൂബർ ഈറ്റ്സിന് ആയിരുന്നില്ല.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: