“മദ്യപിച്ചിട്ടുള്ളതിനാൽ പി.ജി.യിലേക്ക് പോകേണ്ട ഞങ്ങളുടെ വീട്ടിൽ തങ്ങാം” എന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മലയാളി വിദ്യാർത്ഥിനിയെ ക്രൂരമായി ബലാൽസംഘം ചെയ്ത മലയാളി യുവാക്കൾ അറസ്റ്റിൽ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: വിദ്യാർഥിനിയെ മദ്യംനൽകി മയക്കി പീഡിപ്പിച്ച കേസിൽ സുഹൃത്തടക്കം രണ്ട് മലയാളിവിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു.

നഗരത്തിലെ സ്വകാര്യ കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥികളാണ് അറസ്റ്റിലായത്. കോറമംഗലയിലെ പബ്ബിൽവെച്ചാണ് പ്രതികൾ പത്തൊമ്പതുകാരിക്ക് മദ്യം നൽകിയതെന്ന് പോലീസ് പറഞ്ഞു.

മദ്യപിച്ചിട്ടുള്ളതിനാൽ യുവതിയോട് ഹോസ്റ്റലിൽ പോകേണ്ടെന്നും രാത്രി തങ്ങളുടെ വീട്ടിൽ താമസിച്ച് രാവിലെ പോയാൽമതിയെന്നും പ്രതികൾ പറഞ്ഞു. പ്രതികളുടെ വീട്ടിലെത്തി മയക്കത്തിലായപ്പോൾ അവർ പീഡിപ്പിക്കുകയായിരുന്നെന്ന് കൊഡിഗെഹള്ളി പോലീസ് പറഞ്ഞു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: