കാവേരി വന്യമൃഗസങ്കേതത്തിൽ കാട്ടുതീ.. 6 ഏക്കർ കത്തിനശിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ ഹാനൂരിൽ കാവേരി വന്യമൃഗസങ്കേതത്തിൽ കാട്ടുതീ പടർന്നുപിടിച്ചു.

ആറേക്കറോളം കാട് കത്തിനശിച്ചു. കോതനൂരു റേഞ്ച് പരിധിയിലെ മധുവിനഗൂഡിക്കടുത്താണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ ആറിനായിരുന്നു കാട്ടിനകത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ അധികം സ്ഥലത്തേക്ക് പടർന്നുപിടിക്കാതെ നിയന്ത്രണവിധേയമാക്കാനായി.

അതിരാവിലെതന്നെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷയായതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: