ജയദേവ മേൽപ്പാലം പൊളിച്ചടുക്കൽ 3 മാസം നീണ്ടു നിൽക്കും!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ബന്നാർഘട്ട റോഡിലെ ജയദേവ് മേൽപ്പാലം പൊളിക്കൽ നാളെ തുടങ്ങുന്നതോടെ ഇതുവഴിയുള്ള ഗതാഗതം മാസങ്ങളോളം താറുമാറാകും.

പൊളിച്ചുനീക്കാൻ കുറഞ്ഞത് മൂന്നു മാസം വേണ്ടിവരുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നും മാരനഹള്ളിയിലേക്ക് തിരിച്ചും ഔട്ടർ റിങ് റോഡിലൂടെ നേരിട്ടുള്ള ഗതാഗതം ആണ് നാളെ മുതൽ നിലയ്ക്കുക.

പകൽസമയത്ത് ഗതാഗതം തടസ്സപ്പെട്ട തിരിക്കാൻ രാത്രി മാത്രമാണ് പാലം.

പൊളിക്കുക 72 കിലോമീറ്റർ വരുന്ന നമ്മ മെട്രോ രണ്ടാം ഘട്ടത്തിൽ ഗോട്ടിഗേരെ – നാഗവാര, ആർ വി റോഡ്- ബൊമ്മസാന്ദ്ര പാതകളെ ബന്ധിപ്പിക്കുന്ന ഇൻറർ ചേഞ്ച് മെട്രോ സ്റ്റേഷനും മാരനഹള്ളി മുതൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയുള്ള ഗതാഗതക്കുരുക്കിനു പരിഹാരമായി ഇരുനില റോഡുമാണ് ഇവിടെ സജ്ജമാക്കുക.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: