ഇന്നത്തെ ക്രിക്കറ്റ് കളി കാണാനായി പ്രത്യേക ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തി നമ്മ മെട്രോ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളുരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഏകദിന ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവർക്കായി നമ്മ മെട്രോ
, അധിക സർവീസ് നടത്തും.

സ്റ്റേഡിയത്തോട് ചേർന്നുള്ള
കബ്ബൺ പാർക്ക് സ്റ്റേഷനിൽ
നിന്ന് ബയ്യപ്പനഹള്ളി ഭാഗത്തേക്കുള്ള അവസാന ട്രെയിൻ രാത്രി
12.06നു പുറപ്പെടും.

മൈസൂരു റോഡ് ഭാഗത്തേക്ക് 11.50നാണ്
അവസാന ടെയിൻ. മജസ്റ്റിക് കെംപഗൗഡ ഇന്റർചേഞ്ച്
മെട്രോ സ്റ്റേഷനിൽ നിന്ന് നാഗസന്ദ്ര, യെലച്ചനഹള്ളി ഭാഗങ്ങളിലേക്കുള്ള അവസാന ട്രെയിൻ
രാത്രി 12നു പുറപ്പെടും.

മത്സരശേഷം ക്യൂ നിൽക്കുന്നത് ഒഴിവാ
ക്കാൻ 50 രൂപയുടെ പേപ്പർ ടിക്കറ്റും ലഭ്യമാക്കും. നാളെ രാവിലെ
9 മുതൽ ഉച്ചയ്ക്ക് 1 വരെ ഏതു സ്റ്റേഷനിൽ നിന്നും പേപ്പർ ടിക്കറ്റ് ലഭ്യമാകും. ഇതുപയോഗിച്ച്
ഇന്ന് കബ്ബൺ പാർക്ക് സ്റ്റേഷനിൽ നിന്ന് ഏതു സ്റ്റേഷനിലേക്കും ഒറ്റത്തവണ യാത്ര ചെയ്യാം.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: