ബെംഗളൂരു ദർശിനിയിൽ 8 വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ബിഎംടിസി യുടെ വിനോദസഞ്ചാരികൾക്ക് ഉള്ള ബെംഗളൂരു ദർശനി സർവീസ് കൂടുതൽ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുനക്രമീകരിച്ചു.

മല്ലേശ്വരം കാടു മല്ലീശ്വര ക്ഷേത്രം, ബാംഗ്ലൂർ പാലസ് ,ശിവാജിനഗർ സെൻ മേരീസ് ബസലിക്ക, എച്ച് എ എൽ മ്യൂസിയം, മുരുകേഷ് പാളയ ശിവക്ഷേത്രം, ലാൽബാഗ് വെസ്റ്റ്ഗേറ്റ് ,ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയം എന്നിവയെ ബന്ധിപ്പിച്ചാണ് പുനക്രമീകരിച്ചത്.

എസി ലോ ഫ്ലോർ ബസിൽ മുതിർന്നവർക്ക് 420 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക് .

രാവിലെ എട്ടരയ്ക്ക് തുടങ്ങുന്ന സർവീസ് വൈകുന്നേരം ഏഴുമണിയോടെ അവസാനിക്കും.

സ്ഥലങ്ങളും കുറിച്ച് വിശദീകരിക്കാൻ ഗൈഡിന്റെ സേവനവും പാക്കേജിൽ ലഭ്യമാക്കും.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: