പൗരത്വനിയമഭേദഗതിയെ പിന്തുണച്ച് ഇന്ന് ഒരുലക്ഷത്തോളം പേർ പങ്കെടുക്കുന്ന ബി.ജെ.പി. റാലി; അമിത്ഷാ പങ്കെടുക്കും

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

ബെംഗളൂരു: പൗരത്വനിയമഭേദഗതിയെ പിന്തുണച്ച് ഇന്ന് ഒരുലക്ഷത്തോളം പേർ പങ്കെടുക്കുന്ന ബി.ജെ.പി. റാലി. ഹുബ്ബള്ളിയിൽ സംഘടിപ്പിക്കുന്ന റാലിയിൽ പാർട്ടി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ പങ്കെടുക്കും.

നിയമത്തെ പിന്തുണച്ച് ബി.ജെ.പി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഹുബ്ബള്ളിയിൽ വൻറാലി സംഘടിപ്പിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, അനുരാഗ് സിങ് ഠാക്കൂർ എന്നിവരും പങ്കെടുക്കും. അമിത് ഷാ എത്തുന്നത് കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

പോലീസിനോടൊപ്പം സായുധസേനാംഗങ്ങളും സുരക്ഷയ്ക്കായുണ്ട്. റാലിയിൽ ഒരുലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.

ധാർവാർഡ്, ഹവേരി, കദക് ജില്ലകളിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുക്കുന്നത്. മൂന്ന് ജില്ലകളിലേയും വീടുകൾ സന്ദർശിച്ചാണ് റാലിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

റാലിക്ക് ശേഷം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മന്ത്രിസഭാവികസനം സംബന്ധിച്ച് അമിത്ഷായുമായി ചർച്ച നടത്തും. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച 11 കോൺഗ്രസ്, ജെ.ഡി.എസ്. വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: