പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തി തിരിച്ചു വരികയായിരുന്ന യുവാവിനെ അക്രമിച്ച കേസിൽ 6 എസ്.ഡി.പി.ഐ.പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : പൗരത്ത നിയമത്തെ അനുകൂലിച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയ യുവാവിനെ അക്രമിച്ച സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു .

ജെ പി.നഗർ നിവാസി വരുൺ ബോപല(31) യെ കഴിഞ്ഞ 22ന് ബാംബൂ ബസാറിന് സമീപം 6 പേർ ചേർന്ന് ആക്രമിച്ചത്.

മുഹമ്മദ് ഇർഫാൻ (33), സയ്യീദ് അക്ബർ (46), സയ്യീദ് സിദ്ദീഖ് അക്ബർ (30), അക്ബർ ബാഷഷ (27),സനാവുള്ള ഷെറീഫ് (28),സാദിഖ് ഉൽ അമീൻ (39) എന്നിവരാണ് ഇന്ന് പിടിയിലായത്.
ആറു പേരും എസ്.ഡി.പി.ഐ പ്രവർത്തകരാണ് എന്ന് പോലീസ് അറിയിച്ചു.
ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ആളുകൾ ചിതറി ഓടിയാൽ നേതാക്കളെ അക്രമിക്കാം എന്ന ലക്ഷ്യത്തോടെ ,ഹിന്ദു അനുകൂല സംഘടനകൾ നടത്തിയ സമ്മേളനത്തിലേക്ക് ഇവർ ആദ്യഘട്ടത്തിൽ കല്ലേറ് നടത്തി,
അത് വിജയിക്കാതായപ്പോൾ പരിപാടി കഴിഞ്ഞ് പുറത്തേക്ക് പോവുകയായിരുന്ന കാവി വസ്ത്രം ധരിച്ച വരുണിനെ ഇവർ പിൻതുടർന്ന് അക്രമിക്കുകയായിരുന്നു എന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു അറിയിച്ചു.
Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: