വോൾവോ ബസ് ഓടിക്കാൻ പഠിക്കുന്ന ചിത്രം പങ്കുവച്ച ബി.എം.ടി.സി.എം.ഡി.ശിഖ ഐ.എ.എസിനെതിരെ കോൺഗ്രസ്.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു :ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) മാനേജിംഗ് ഡയറക്ടർ സി. ശിഖ ബസ് ഓടിച്ചത് വിവാദമാകുന്നു.

ഹെവി ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ച എംപിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പ്രിയങ്ക് ഖർഗെ രംഗത്തെത്തി.

എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംപി രേണുകാചാര്യ ആഴ്ചകൾക്കുമുമ്പ് കർണാടകാ ആർ ടി സി ബസ് ഓടിച്ചത് വിവാദമായിരുന്നു.

വായിക്കുക:  നഗര ശിൽപ്പി കെമ്പെഗൗഡക്ക് ആദരമൊരുക്കി സർക്കാർ;കെമ്പെഗൗഡ പാർക്കിനൊപ്പം 80 അടി ഉയരമുള്ള പ്രതിമയും ഉയരുന്നത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം.

ബിജെപി യെ പിന്താങ്ങുന്ന വർക്ക് നിയമങ്ങൾ ബാധകമല്ല എന്ന പരിഹാസ ചോദ്യം ആണ് പ്രിയങ്ക് ഖർഗെ ട്വിറ്ററിൽ കുറിച്ചത്.

ബസ് ഓടിക്കാനുള്ള പരിശീലനം ആരംഭിച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് ശിഖ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.

“ഹോസ്കോട്ടയിലെ വോൾവോ ബസ് നിർമ്മാണ യൂണിറ്റിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ലാണ് പരിശീലനം നടത്തിയത്. ഇവിടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒഴുകിയിരുന്നു വനിതകൾക്ക് പ്രോത്സാഹനം ആകണം എന്ന ഉദ്ദേശത്തോടെയാണ് പരിശീലിച്ചത്.

വായിക്കുക:  ലോകത്തിലെ ഏറ്റവും ഉയരമുള്ള യേശുവിന്റെ പ്രതിമ ഇനി ബെംഗളൂരുവിൽ;സോണിയാ ഗാന്ധിയെ പ്രീതിപ്പെടുത്താൻ സ്ഥലം വാങ്ങി നൽകിയതെന്ന് ശിവകുമാറിനെതിരെ ആരോപണം.

ഗതാഗതക്കുരുക്ക് രൂക്ഷമായി ബംഗളൂരു നഗരത്തിൽ ബസ് ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് ഭാഗമായാണ് ഹെവി ലൈസൻസ് നേടാനുള്ള ശ്രമം തുടങ്ങിയത് ” എന്ന് എം.ഡി.സി. ശിഖ കൂട്ടിച്ചേർത്തു.

Loading...

Related posts