കന്നുകാലികളെ തീയിലൂടെ ഓടിക്കുന്ന ചടങ്ങിനിടെ കർഷകന് പൊള്ളലേറ്റു!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: മകരസംക്രാന്തിക്ക് കത്തുന്ന പുൽക്കറ്റകൾക്കിടയിലൂടെ കന്നുകാലിയെ ഓടിച്ചാൽ കൂടുതൽ വിളവ് ലഭിക്കുമെന്നും ഐശ്വര്യമുണ്ടാകുമെന്നുമാണ് വിശ്വാസം. കർണാടകത്തിലെ വിവിധ ഗ്രാമങ്ങളിൽ ഇത്തരം ആചാരങ്ങളുണ്ട്.

മണ്ഡ്യയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് കന്നുകാലികളെ തീയിലൂടെ ഓടിക്കുന്ന ചടങ്ങിനിടെ കർഷകന് പൊള്ളലേറ്റു. മണ്ഡ്യ സ്വദേശി രവി (39) ക്കാണ് പൊള്ളലേറ്റത്.

വായിക്കുക:  ലോകത്തിലെ ഏറ്റവും ഉയരമുള്ള യേശുവിന്റെ പ്രതിമ ഇനി ബെംഗളൂരുവിൽ;സോണിയാ ഗാന്ധിയെ പ്രീതിപ്പെടുത്താൻ സ്ഥലം വാങ്ങി നൽകിയതെന്ന് ശിവകുമാറിനെതിരെ ആരോപണം.

കത്തിച്ച പുൽക്കറ്റകൾക്കിടയിലൂടെ കന്നുകാലിയെ ഓടിക്കുന്നതിനിടെയാണ് ഇയാളുടെ വസ്ത്രത്തിൽ തീപിടിച്ചത്. ഇതോടെ ഇയാൾ പുറത്തേക്കോടുകയായിരുന്നു. ചടങ്ങ് കാണാനെത്തിയവർ ചേർന്നാണ് തീയണച്ചത്. പിന്നീട് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...

Related posts