ഈസ്റ്റർ-വിഷു അവധിക്ക് നാട്ടിൽ പോകാനുള്ള തീവണ്ടി ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിൽ!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ഈസ്റ്റർ വിഷു അവധിക്ക് നഗരത്തിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റുകൾ മൂന്നുമാസം മുൻപ് തന്നെ വെയിറ്റിംഗ് ലിസ്റ്റിലേക്ക്.

ഏപ്രിൽ 8 മുതൽ 10 വരെ കേരളത്തിലേക്കുളള ട്രെയിനുകളിൽ വെയിറ്റിംങ്ങ് ലിസ്റ്റിലുള്ളത് ആയിരത്തിലേറെ പേരാണ്.

ഏപ്രിൽ 9 – പെസഹ, 10- ദു:ഖവെള്ളി, 11-രണ്ടാം ശനി, 12-ഈസ്റ്റർ, 14-വിഷു എന്നിവ വരുന്നതിനാലാണ് ട്രെയിൻ ടിക്കറ്റുകൾ വളരെ നേരത്തെ വിറ്റഴിയാൻ കാരണം.

വായിക്കുക:  വരിയില്‍ കാത്ത് നില്‍ക്കണ്ട;ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെ സഫാരി ഇനി ഓണ്‍ലൈനിലും ബുക്ക്‌ ചെയ്യാം.

തിരക്കേറിയ ദിവസങ്ങളിൽ പകൽ പുറപ്പെടുന്ന ട്രെയിനുകൾ മാത്രമാണ് ടിക്കറ്റുകൾ ശേഷിക്കുന്നത് .

അവധിക്കുശേഷം ഏപ്രിൽ 14നും 19നും നഗരത്തിലേക്കുള്ള ട്രെയിനുകളിലും ബുക്കിങ് സജീവമാണ് .

ഉത്സവകാലങ്ങളിൽ കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിൽ ആണ് മൂന്നുനാലു മാസം മുൻപേ ബംഗളൂരു മലയാളികൾ ടിക്കറ്റ് ഉറപ്പാക്കുന്നത്.

തിരുവനന്തപുരം വരെ സ്ലീപ്പർ കോച്ചിൽ 450 രൂപ ടിക്കറ്റ് ചാർജ് ഉളളൂ, കണ്ണൂരിലേക്കും ഏകദേശം അത്ര തന്നെ, എന്നതാണ് പ്രധാന സവിശേഷത.

വായിക്കുക:  മുസ്ലീം ലീഗിന്റെ പതാക കണ്ട് പാക്കിസ്ഥാന്റേതാണ് എന്ന് തെറ്റിദ്ധരിച്ച് മലയാളി വ്യാപാരിക്ക് എതിരെ ഉപരോധം!

ട്രെയിനിൽ ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ പിന്നെ ബസ്സുകൾ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.

Loading...

Related posts