നിർദേശങ്ങൾ തരാം;ഭീഷണിപ്പെടുത്തരുത്: ലിംഗായത്ത് മഠാധിപതിക്ക് പരസ്യമായി മറുപടി നൽകി മുഖ്യമന്ത്രി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളുരു: സമുദായത്തിൽനിന്നു കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട പഞ്ചമശാലി ലിംഗായത്ത് മഠാധിപതിയുമായി മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പരസ്യ വാക്പോര്.

മന്ത്രിമാർക്കായി വിവിധ വിഭാഗങ്ങൾ സമ്മർദം തുടർന്നാൽ രാജിവയ്ക്കേണ്ടിവരുമെന്നും മുഖ്യമന്ത്രിസ്ഥാനത്തു തുടരാമെന്ന്
ആർക്കും വാക്കുനൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭിച്ചു.

ദാവനഗരെയിൽ പൊതുചടങ്ങിൽ പഞ്ചമശാലി സമാജ് ഗുരു
പീഠം മഠാധിപതി വചനാനന്ദ സ്വാമിയുമായാണ് ഇടഞ്ഞത്. ബിജെപി നേതാവും മുൻമന്ത്രിയുമായ മു
രുഗേഷ് നിറാനി ഉൾപ്പെടെ പഞ്ചമശാലി വിഭാഗത്തിലെ ലിംഗായത്തുകാരായ 3 എംഎൽഎമാർക്കു കൂടി മന്ത്രിപദം നൽകണമെന്നു സ്വാമി ആവശ്യപ്പെട്ടു.

വായിക്കുക:  നമ്മ മെട്രോയിൽ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്... നിരക്കിളവിൽ മാറ്റം വരുന്നു.

സ്വാമി പറയുംപോലെ ഭരിക്കാനാവില്ലെന്നു തുറന്നടിച്ച് യുഡിയൂരപ്പ, കൂറുമാറിയെത്തിയ 17എംഎൽഎമാരാണു തന്നെ മുഖ്യമന്ത്രിയാകാൻ സഹായിച്ചതെന്നും
അവരോടു വാക്കു പാലിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. വേദിവിടാനൊരുങ്ങിയ മുഖ്യമന്ത്രിയെസ്വാമി കൂടി ഇടപെട്ടാണ് അനുനയിപ്പിച്ചത്.

നിർദേശങ്ങൾ തരാം;ഭീഷണിപ്പെടുത്തരുത്-മുഖ്യമന്തി സ്വാമിയോടു പറഞ്ഞു.

പിന്നീടു മാധ്യമ സംഘത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു ശാന്തനാകുകയായിരുന്നു. ഇത്തരം കാര്യങ്ങൾ സ്വകാര്യ കൂടിക്കാഴ്ചയിൽ മാത്രമേ ഉന്നയിക്കാവൂ എന്നും മുഖ്യമന്ത്രി സ്വാമിയോടു പറഞ്ഞു.

കൂറുമാറിയെത്തി ഉപതിരഞ്ഞെടുപ്പിൽ ജയിച്ച 11 എംഎൽഎമാർക്കു മന്ത്രിസ്ഥാനം നൽകുമെന്ന് യെഡിയൂരപ്പ് പ്ഖ്യാപിച്ചെങ്കിലും ഇതിനോടു ബി
ജെപി കേന്ദ്ര നൃതൃത്വത്തിനു
യോജിപ്പില്ല.

വായിക്കുക:  നഗരത്തിലെ സ്‌ഫോടനപദ്ധതി കേസിൽ ഹൈക്കോടതി വിധി ഇങ്ങനെ

ആദ്യഘട്ട മന്ത്രിസഭാ വികസനത്തിൽ അവസരം ലഭിക്കാത്തെ ബിജെപിയിലെ ചില മുതിർന്ന
നേതാക്കൾ സമ്മർദം ചെലുത്തു
ന്നുമുണ്ട്.
അയോഗ്യരെ എല്ലാവരെയും
ഉൾപ്പെടുത്തിയാൽ സമുദായ സമ
വാക്യങ്ങൾ ഉറപ്പിക്കുന്നതും എളുപ്പമാകില്ല. ഇതിനിടെ, മന്ത്രിസഭാ
വികസനം ഇനിയും നീളുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി.

Loading...

Related posts