നഗരത്തിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ അപകടത്തിൽപെട്ട് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

ബെംഗളൂരു: നഗരത്തിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ അപകടത്തിൽപെട്ട് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം.

കണ്ണൂരിലേക്ക് പോവുകയായിരുന്ന കാര്‍ മൈസൂരുവിലെ ബിലിക്കെരെയില്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ ചെമ്പന്‍തൊട്ടി സ്വദേശി മാത്യു, ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് മരിച്ചത്.

വായിക്കുക:  പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തി തിരിച്ചു വരികയായിരുന്ന യുവാവിനെ അക്രമിച്ച കേസിൽ 6 എസ്.ഡി.പി.ഐ.പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകന്‍ ജില്‍സണെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹുൻസുർ താലൂക്കിലെ ഹുല്ലെന്നഹള്ളി ഗൈറ്റിനടുത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് എതിരെ വന്ന ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. ബിലിക്കെരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Loading...

Related posts