ജയദേവ മേൽപ്പാലം 2 ദിവസത്തിനുള്ളിൽ പൂർണമായി പൊളിക്കും;വൻ ഗതാഗതക്കുരുക്ക് പ്രതീക്ഷിച്ച് ബന്നാർഘട്ട റോഡ്-ഔട്ടർ റിങ് റോഡ് ജംങ്ഷൻ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ബൊമ്മസാന്ദ്ര- രാഷ്ട്രീയ വിദ്യാലയ റോഡ് നമ്മ മെട്രോ റീച്ചിന്റെ (യെല്ലോ ലൈൻ ) നിർമാണവുമായി ബന്ധിപ്പെട്ട് ബി.ടി.എം ചെക്ക് പോസ്റ്റിന് സമീപമുള്ള ജയദേവ മേൽപാലം ഉടൻ പൂർണമായി പൊളിക്കും.

മേൽപാലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വർഷം തന്നെ വേർപെടുത്തിയിരുന്നു.

12 വർഷം പഴക്കമുള്ള ഈ പാലം അടുത്ത 2 ദിവസത്തിനുള്ളിൽ പൊളിച്ചു തുടങ്ങുമെന്നാണ് അനൗദ്യോഗിക വിവരം.

ഈ മേൽപ്പാലത്തിന് താഴെയുള്ള ബന്നാർഘട്ട റോഡിലെ അണ്ടർ പാസിൽ ഗതാഗത നിയന്ത്രണമില്ല.എന്നാൽ റിംങ് റോഡിലെ ഭാഗത്തിലുടെ രാവിലെ 6 മുതൽ രാത്രി 10 മണി വരെ ബി.എം.ടി.സി ബസുകളും ,ഇരുചക്രവാഹനങ്ങളും ആംബുലൻസുകളും മാത്രമേ കാത്തിവിടുകയുള്ളൂ.

വായിക്കുക:  "പൗരത്വബിൽ പിൻവലിച്ചില്ലെങ്കിൽ കർണാടക കത്തും"എന്ന പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവാണ് മംഗളൂരുവിലെ പ്രശ്നങ്ങൾക്ക് കാരണം എന്ന് ബി.ജെ.പി.

നമ്മ മെട്രോയുടെ ചരിത്രത്തിൽ ആദ്യമായാണ് പാതയൊരുക്കാൻ വേണ്ടി ഒരു ഫ്ലൈഓവർ തകർക്കുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള ജയദേവ ഹൃദയശുപത്രി യുടെ സ്ഥലത്ത് മെട്രോ സ്റ്റേഷൻ നിർമ്മിക്കാൻ ആയിരുന്നു ആദ്യ പദ്ധതി, എന്നാൽ ആശുപത്രി അധികൃതർ അത് എതിർത്തതോടെ മറ്റൊരു അലൈൻമെൻറ് കണ്ടെത്തേണ്ടി വരികയായിരുന്നു.

വായിക്കുക:  വളർത്തുന്ന കുരങ്ങു ചത്തു;സിംഗപ്പൂർ യാത്ര റദ്ദാക്കി തിരിച്ചെത്തി എംഎൽഎ.

അത് പ്രകാരം ജയദേവ മേൽപ്പാലം പൂർണമായി പൊളിക്കാതെ വഴിയില്ലെന്നായി.

ബനശങ്കരി ഭാഗത്തു നിന്നും സിൽക്ക് ബോർഡിലേക്കും ബന്നാർ ഘട്ട റോഡിൽ നിന്ന് സിൽക്ക് ബോർഡിലേക്കും വരുന്നവർക്കാണ് ഈ മേൽപ്പാലം കൊണ്ട് കൂടുതൽ ഉപകാരം ഉണ്ടായിരുന്നത്.

ഈ മേൽപ്പാലം തകരുന്നതോടെ ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്ന ഗതാഗതക്കുരുക്ക് പ്രവചനാതീതമാണ്.

Loading...

Related posts