തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ചുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

ബെംഗളൂരു: തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ചുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. നിരോധിത തീവ്രവാദസംഘടനയായ അൽ ‍- ഉമ്മയുമായി ബന്ധമുള്ളവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തത്.

ഇവർക്ക് കന്യാകുമാരി കളിയിക്കാവിളയിൽ എസ്.എസ്.ഐ. വൈ. വിൽസനെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ശിവമോഗ, കോലാർ, രാമനഗര എന്നിവിടങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യംചെയ്തുവരികയാണ്.

വായിക്കുക:  സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകാൻ സർക്കാർ വിജ്ഞാപനമിറക്കി

ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് വിവരം. കോലാർ പ്രശാന്തിനഗറിൽനിന്ന് സമീർ, ഇമ്രാൻഖാൻ എന്നിവരെയാണ് പിടികൂടിയത്. മറ്റുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അൽ -ഉമ്മയുമായി ബന്ധമുള്ള 14 പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇവർ ബെംഗളൂരുവിലെത്തി സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ നീക്കംനടത്തിയെന്നാണ് കണ്ടെത്തൽ.

വായിക്കുക:  മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്താനുള്ള ശ്രമം; രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവ്: കെ.സി. വേണുഗോപാല്‍

 

Loading...

Related posts