കോളേജ് ക്യാമ്പസിൽ സംഘർഷം;8 വിദ്യാർത്ഥികൾക്കെതിരെ കേസ്.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ബാംഗ്ലൂർ സർവകലാശാലാ ജ്ഞാനഭാരതി ക്യാമ്പസിലെ പുരുഷ ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിൽ 8 പി ജി വിദ്യാർഥികൾക്കെതിരെ കേസെടുത്തു.

വെള്ളിയാഴ്ച രാത്രിയാണ് ഹോസ്റ്റലുകളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് .

പിജി വിഭാഗം ബ്ലോക്കിൽ ഒരു വിദ്യാർത്ഥിയുടെ ജന്മദിനാഘോഷം നടത്തിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത് .

വായിക്കുക:  ഉപതിരഞ്ഞെടുപ്പ്: മറ്റൊരു ഓപ്പറേഷനുമായി ബി.ജെ.പി, സഖ്യമുണ്ടാക്കാൻ കോൺഗ്രസ്സും ജെ.ഡി.എസും!!

കോഴ്സ് പൂർത്തിയാക്കിയിട്ടും അനധികൃതമായ ഹോസ്പിറ്റലിൽ തുടർന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് പിജി വിഭാഗം വിദ്യാർത്ഥികൾ ആരോപിച്ചു.

നാലു മുറികളിലെ ഫർണിച്ചർ അടിച്ചുതകർത്തു സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ കെ ആർ വേണുഗോപാൽ പറഞ്ഞു.

Loading...

Related posts