നമ്മ മെട്രോയിൽ 90% ട്രെയിനുകളും 6 കോച്ചുകളായി;പുതിയ 2 റൂട്ടുകൾ ഈ വർഷം ഓടിത്തുടങ്ങും.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ രണ്ട് 6 കോക്ക് ട്രെയിനുകൾ കൂടി ഇന്നലെ സർവീസ് ആരംഭിച്ചു.

ഇതോടെ ഗ്രീൻ ലൈനിൽ 90% സർവീസുകളും ആറ് കോച്ചിലേക്ക് മാറി.

ബയപ്പനഹള്ളി – മൈസൂരു റോഡ് ( പർപ്പിൾ ലൈൻ ) റീച്ചിലെ സർവീസുകൾ എല്ലാം കഴിഞ്ഞ മാസം തന്നെ പൂർണമായി 6 കോച്ചിലേക്ക് മാറിയിരുന്നു.

വായിക്കുക:  ജയദേവ മേൽപ്പാലം 2 ദിവസത്തിനുള്ളിൽ പൂർണമായി പൊളിക്കും;വൻ ഗതാഗതക്കുരുക്ക് പ്രതീക്ഷിച്ച് ബന്നാർഘട്ട റോഡ്-ഔട്ടർ റിങ് റോഡ് ജംങ്ഷൻ.

മാർച്ചിനുള്ളിൽ നാല് 6 കോച്ച് ട്രെയിനുകൾ കൂടി വരുന്നതോടെ 3 കോച്ച് ട്രൈനുകൾ പൂർണമായും ഇല്ലാതാകും.

ഗ്രീൻ ലൈനിൽ ഒരു ദിവസം 125 ട്രിപ്പുകൾ വീതമാണ് 6 കോച്ച് ട്രെയിൻ ഉപയോഗിച്ച ഓടിക്കുന്നത്.

തിരക്കേറിയ സമയത്ത് 6 മിനിറ്റ് ഇടവേളകളിലാണ് സർവീസ്.

നമ്മ മെട്രോ രണ്ടാം ഘട്ടത്തിൽ നിർമാണം പൂർത്തിയാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 20 ലക്ഷം എത്തുമെന്നാണ് ബി.എം.ആർ.സി എൽ കണക്കുകൂട്ടുന്നത് .

72 കിലോമീറ്റർ ദൂരത്തിലുള്ള രണ്ടാംഘട്ടത്തിന് നിർമ്മാണം 2024 പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

വായിക്കുക:  ജയദേവ മേൽപ്പാലം പൊളിച്ചടുക്കൽ 3 മാസം നീണ്ടു നിൽക്കും!

ഇതിൽ എലച്ചനഹള്ളി – അഞ്ജന പുര റീച്ചിലെ വാണിജ്യ സർവീസ് ഇക്കൊല്ലം ഓഗസ്റ്റിൽ അരംഭിക്കും മൈസൂരു റോഡ്- ചലഘട്ട റീച്ച് ഡിസംബറിലും പ്രവർത്തനക്ഷമമാകും

Loading...

Related posts