ക്രിക്കറ്റ് വാതുവെപ്പ്; നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് നാലുപേരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. നാഗർഭാവി സ്വദേശികളായ ഗിരീഷ് (35), ശിവരാജ് (32), സുങ്കടകട്ടെ സ്വദേശി ദിലീപ് കുമാർ (25), മുദ്ദിനപാളയസ്വദേശി ശ്യാംസുന്ദർ (32) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽനിന്ന് 1.05 ലക്ഷംരൂപയും ലാപ്‌ടോപ്പും ഒമ്പതു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നാഗർഭാവിയിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.

വായിക്കുക:  കാശ്മീർ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ വിദ്യാർത്ഥിനിക്ക് നിയമ സഹായം നൽകേണ്ടതില്ലെന്ന് പ്രമേയം അവതരിപ്പിച്ച് മൈസൂരു ബാർ അസോസിയേഷൻ; നടപടി തെറ്റെന്ന് മറ്റ് അഭിഭാഷകർ.

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് ടി 20-യിൽ മെൽബൺസ്റ്റാർസും റെനെഗേഡ്‌സും തമ്മിലുള്ള മത്സരത്തിൽ ഇവർ വാതുവെച്ചതായി പോലീസ് പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷനിലൂടെ ജയപ്രവചനനിരക്ക് പരിശോധിച്ചായിരുന്നു ബെറ്റ് വെച്ചിരുന്നത്.

വാതുവെപ്പുകാരനായ ഖാൻഭായിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇയാളുടെ സഹായത്തോടെയാണ് ബെറ്റ് വെച്ചതെന്നും അറസ്റ്റിലായവർ മൊഴിനൽകി. അന്നപൂർണേശ്വരിനഗർ പോലീസ് കേസെടുത്തു. ഖാൻഭായിക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Loading...

Related posts