നഗരത്തിൽ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഖലിസ്ഥാനി ഭീകരന്‍ അറസ്റ്റില്‍!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

ബെംഗളൂരു: നഗരത്തിൽ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഖലിസ്ഥാനി ഭീകരന്‍ അറസ്റ്റില്‍.

ജര്‍നൈല്‍ സിംഗ് എന്നയാളിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

വായിക്കുക:  ഉള്ളി വില വർധന; വായ്പയെടുത്ത് വിളവിറക്കിയ കർഷകൻ കോടിശ്വരനായി!!

കഴിഞ്ഞ നാല് മാസമായി ഇയാള്‍ ബംഗളൂരുവിലെ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പഞ്ചാബ് പോലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

സാംപിഗേ ഹള്ളിയിൽ പേയിങ് ഗസ്‌റ്റായി താമസിച്ചിരുന്ന ഇയാളെക്കുറിച്ച് പഞ്ചാബ് പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനോടുവിലാണ് ഇയാൾ ബെംഗളൂരു പോലീസിന്റെ പിടിയിലായത്.

Loading...

Related posts