പ്രതിഷേധമടങ്ങാതെ ബെംഗളൂരു നഗരം; വിവിധ ഇടങ്ങളിൽ സമരവും ധർണയും

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

ബെംഗളൂരു: പ്രതിഷേധമടങ്ങാതെ  നഗരം; പൗരത്വനിയമഭേദഗതി, ദേശീയ പൗരത്വപ്പട്ടിക എന്നിവയ്ക്കെതിരേ വിവിധ ഇടങ്ങളിൽ സമരവും ധർണയും.

കബൺ പാർക്കിൽ സംഗീത ബാൻഡ് സംഘത്തിന്റെ പാട്ടുപാടിയുള്ള പ്രതിഷേധധർണ നടന്നു.

ടൗൺഹാളിൽ കർണാടക മുസ്ലിം മഹിളാ ആന്ദോളന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ഞായറാഴ്ച രാവിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിൽ ‘ഇന്ത്യ നീഡ്സ് ഇ.ഇ.ഇ. നോട്ട് സി.എ.എ.’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സർക്കാർ പിൻമാറുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സെമിനാറിൽ പങ്കെടുത്തവർ പറഞ്ഞു.

വായിക്കുക:  കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക്!!

എം.ജി. റോഡ് മെട്രോ സ്റ്റേഷന് സമീപത്തെ രംഗോളി മെട്രോ ആർട്ട് സെന്ററിലെ രംഗസ്ഥല ഓഡിറ്റോറിയത്തിൽ പൗരത്വഭേദഗതി നിയമം സംബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ മാളവിക പ്രസാദ്, ഗൗതം ഭാട്ടിയ തുടങ്ങിയവർ സംസാരിച്ചു. ‘ഇന്ത്യൻ ഭരണഘടനയും നിയമ നിർമാണവും’ എന്ന വിഷയത്തിലാണ് പരിപാടി നടന്നത്.

വായിക്കുക:  പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് നടന്ന പ്രകടനത്തിൽ പോലീസ് ലാത്തിവീശി.

കബൺ പാർക്കിൽ നടന്ന വ്യത്യസ്തമായ പ്രതിഷേധ പരിപാടിയിൽ യുവാക്കളാണ് പങ്കെടുത്തത്. വാദ്യോപകരണങ്ങളുമായി പ്രതിഷേധങ്ങൾ പാട്ടിലൂടെയാണ് അവതരിപ്പിച്ചത്.

ഇന്ന് ബെംഗളൂരു കാരാവലി ഒക്കൂട്ടയുടെ ആഭിമുഖ്യത്തിൽ സി.എ.എ., എൻ.ആർ.സി., എൻ.പി.ആർ. എന്നിവക്കെതിരേയും വിദ്യാർഥികൾക്കുനേരെ നടക്കുന്ന അതിക്രമത്തിനെതിരേയും പ്രതിഷേധ പരിപാടി നടക്കും.

Loading...

Related posts