കെ.എം.സി.സി.യുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് കടയിൽ കയറി തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പൊക്കി പോലീസ്.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു :കടയിൽ കയറി തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് 6 യുവാക്കളെ പോലീസ് പിടികൂടി കേസെടുത്തു.

ഈജിപുരം രാമർ കോവിലിന് സമീപത്തെ
സ്നിപെസ് ഷൂ&ബാഗ്‌ ഷോപിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വായിക്കുക:  പോളാർ യാത്രയുടെ പേരിൽ മലയാളികൾക്കിടയിൽ പൊരിഞ്ഞ അടി;ജി.എൻ.പി.സിക്ക് എതിരെ സാമ്പത്തിക കുറ്റാരോപണവുമായി ഒന്നാം സ്ഥാനത്തുള്ള അഷറഫ്;മൽസരത്തിൽ നിന്ന് പിൻമാറാൻ പണം വാഗ്ദാനം ചെയ്തു എന്ന ആരോപണവുമായി മൂന്നാം സ്ഥാനത്തുള്ള ഗീതു;വേൾഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ആന്ധ്ര സ്വദേശി.

കടയിലെ ഒരു തൊഴിലാളി മൊബൈലിൽ വീഡിയോ കോൾ ചെയ്യുമ്പോൾ എതിർ വശത്തുണ്ടായിരുന്ന സംഘം തങ്ങളുടെ വീഡിയോ മൊബൈലിൽ പകർത്തുകയാണ് എന്ന് ആരോപിച്ചാണ് മർദ്ദിച്ചത്.

സംഭവം അറിഞ്ഞയുടനെ സ്ഥലത്ത് എത്തിയ നീലസന്ദ്ര ഏരിയാ കെ.എം.സി .സി നേതാക്കളായ സിറാജ് കൊല്ലത്തി, ഹനീഫ് കല്ലക്കൻ,റിയാസ് എ.കെ,നസീർ തുടങ്ങിയവരുടെ ശക്തമായ ഇടപെടൽ കൊണ്ടാണ് പ്രതികളെ മണിക്കൂറുകൾകൊണ്ട് പോലീസിന് പിടികൂടാൻ കഴിഞ്ഞത്.

Loading...

Related posts