സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പച്ചക്കറികളും നാരങ്ങയും വിറ്റിരുന്നു; മുഖ്യമന്ത്രി

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പച്ചക്കറികളും നാരങ്ങയും വിറ്റിരുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡ്യയിലെ ബുകനകെരെയിൽ ഹൈസ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പച്ചക്കറികളും നാരങ്ങയും വിറ്റ് കുടുംബത്തിലേക്ക് വരുമാനം കൊണ്ടുവന്നിരുന്നതായി അദ്ദേഹം പറഞ്ഞു.

വായിക്കുക:  കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ!!

തന്റെ വിനീതമായ പശ്ചാത്തലവും കഠിനാധ്വാനവും ജീവിതത്തിൽ സഹായകമായെന്നും യെദ്യൂരപ്പ പറഞ്ഞു. കഠിനാധ്വാനം കൊണ്ടാണ് നാലുതവണ മുഖ്യമന്ത്രിയാകാൻ സാധിച്ചത്. കഠിനാധ്വാനത്തിന് പകരമായി ഒന്നുമില്ല.

വലിയകാര്യങ്ങൾ സ്വപ്നം കാണുന്നതിന് ഒന്നും തടസ്സമായില്ല. ആ സ്വപ്നങ്ങളാണ് എന്നെ ഓരോ ദിവസവും കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും യെദ്യൂരപ്പ പറഞ്ഞു.

സ്വാമി വിവേകാനന്ദൻ എല്ലാവർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ, മേയർ ഗൗതം കുമാർ, വിശ്വനാഥ് എം.എൽ.എ., എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Loading...

Related posts