കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് കൊമ്പന്‍മാര്‍ കീഴടക്കി!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

കൊൽക്കത്ത: കഴിഞ്ഞ മത്സരത്തിലെ കൂറ്റൻ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ്  കെരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെയെ നേരിട്ടത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് കൊമ്പന്‍മാര്‍ കീഴടക്കിയത്.

രണ്ടാം പകുതിയില്‍ ഹാലിചരണ്‍ നര്‍സാരി (70′) കുറിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ഇന്നത്തെ ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിര്‍ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

വായിക്കുക:  ഉപതിരഞ്ഞെടുപ്പ്: മറ്റൊരു ഓപ്പറേഷനുമായി ബി.ജെ.പി, സഖ്യമുണ്ടാക്കാൻ കോൺഗ്രസ്സും ജെ.ഡി.എസും!!

നിലവില്‍ 12 കളികളില്‍ നിന്നും മൂന്നു ജയവുമായി ടീം ആറാമതെത്തി. ഈ സീസണില്‍ ഇതുവരെ 14 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം (അഞ്ച് സമനില, നാല് തോല്‍വി).

കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ആരാധകര്‍ കണ്ടു. ജയിച്ചേ തീരൂ എന്ന വാശിയോടെയാണ് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍ത്തകിടിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെയ്ക്ക് എതിരെ പന്തുതട്ടിയത്.

മുഹമ്മദ് നിങ്, സത്യസെൻ സിംഗ്, ഹാലിചരൻ നർസാരി, മരിയോ ആർക്കസ് എന്നിവർ മധ്യനിരയിൽ തകർത്തു കളിച്ചു. മെസ്സി ബൗളി, ഓഗ്ബച്ചെ എന്നിവർ ആക്രമണത്തിനു നേതൃത്വം നൽകി.

വായിക്കുക:  പ്രധാനമന്ത്രി ഇന്ന് നഗരത്തിൽ;സുരക്ഷ ശക്തമാക്കി.

ഉദ്ഘാടന മത്സരത്തിൽ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഇന്ന് നിര്‍ണായകമായ ഐഎസ്എല്‍ 12 ആം റൗണ്ട് മത്സരത്തില്‍ എടികെയ്ക്ക് എതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം കൈവരിക്കുകയും ചെയ്തു.

 

Loading...

Related posts