ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കുടുംബത്തെ കൊള്ളയടിച്ച് ടാക്സി ഡ്രൈവർ മുങ്ങി!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

ബെംഗളൂരു: ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കുടുംബത്തെ കൊള്ളയടിച്ച് ടാക്സി ഡ്രൈവർ മുങ്ങി. ഓൺലൈൻവഴി ‘ബുക്ക്’ചെയ്ത ടാക്സി കാറിൽ ബെംഗളൂരുവിൽനിന്നു ബന്ദിപ്പൂരിലെത്തിയതായിരുന്നു കുടുംബം.

കാട്ടിലൂടെ നടന്ന് കാഴ്ചകൾ കാണാൻ ഡ്രൈവർ ഇവരോട് പറഞ്ഞു. തിരിച്ചെത്തിയപ്പോൾ ഡ്രൈവറും കാറും സ്ഥലത്തുണ്ടായിരുന്നില്ല. കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന 20,000 രൂപയും വിലപിടിപ്പുള്ള സാധനങ്ങളും ലഗേജുമായി ഡ്രൈവർ കടന്നുകളഞ്ഞു.

വായിക്കുക:  ഈസ്റ്റർ-വിഷു അവധിക്ക് നാട്ടിൽ പോകാനുള്ള തീവണ്ടി ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിൽ!

അവിടെനിന്നു മറ്റൊരു ടാക്സി കാർ ‘ബുക്ക്’ചെയ്താണ് യാത്രതുടർന്നത്. ബന്ദിപ്പൂരിൽനിന്ന് ഇവർക്ക് ഊട്ടിയിലേക്കാണ് പോകേണ്ടിയിരുന്നത്. സൂറത്തിൽ ഒരു വിവാഹത്തിൽ സംബന്ധിക്കാൻ വന്നപ്പോഴാണ് കുടുംബം ബന്ദിപ്പൂർ കടുവസങ്കേതം കാണാനിറങ്ങിയത്.

വിദേശകുടുംബത്തെ കൊള്ളയടിച്ച ഡ്രൈവറെ ബെംഗളൂരു എയർപോർട്ട് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. വിദേശികളെ കൊള്ളയടിക്കുന്ന സംഘത്തിൽപെട്ടയാളാണ് ഡ്രൈവറെന്നാണ് പോലീസ് കരുതുന്നത്.

Loading...

Related posts