മുസ്ലീം സമുദായത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പ്രസംഗ നടത്തിയ ബി.ജെ.പി എം.എൽ.എ പെട്ടു;മുൻകൂർ ജാമ്യമില്ല.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : പൗരത്വ നിയമ വിഷയത്തിൽ മുസ്ലിം സമുദായത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎൽഎ സോമശേഖരൻ റെഡ്ഡി മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി.

80% ഹിന്ദുക്കൾ 17 ശതമാനം മുസ്ലീങ്ങൾക്കെതിരെ തിരിഞ്ഞാൽ സ്ഥിതി എന്താകുമെന്ന് ചോദിച്ച് ഈ മാസം ആദ്യം നടത്തിയ പ്രസംഗമാണ് വിവാദമായത്.

വായിക്കുക:  മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നട ജില്ലയിൽ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി;മലയാളികളായ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു.

റെഡ്ഡിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടന്നിരുന്നു.

കോൺഗ്രസിനെയും മുസ്ലീം സംഘടനകളുടെ എതിർപ്പ് ശക്തമായതോടെ ഗാന്ധിനഗർ പോലീസ് കേസെടുത്തു.

തുടർന്ന് മുൻകൂർ ജാമ്യം തേടി സോമശേഖരൻ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു.

എന്നാൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസംഗമാണ് എംഎൽഎ നടത്തിയതെന്ന് ജാമ്യം എതിർത്ത് സർക്കാറിനെ പ്രതിനിധീകരിച്ച പബ്ലിക് പ്രോസിക്യൂട്ടർ സങ്കണ്ണ വാദിച്ചു.

Loading...

Related posts