ആല്‍ഫ സെറീന്‍റെ ഇരട്ട കെട്ടിടങ്ങളും നിലം പതിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

കൊച്ചി: തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഇരട്ട കെട്ടിടങ്ങളും നിലം പതിച്ചു. 11:45 നാണ് രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫ സെറീന്‍റെ രണ്ട് ബ്ലോക്കുകളും പൊളിച്ചത്.

ജനവാസ കേന്ദ്രത്തോട് ചേര്‍ന്നായിരുന്നു ആല്‍ഫാ സെറിന്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അധികൃതരടക്കം ആശങ്കയിലായിരുന്നു.

11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. ഇവിടെ രണ്ടു ടവറുകളും ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ തകർത്തു. 343 കിലോ സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.

വായിക്കുക:  സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പച്ചക്കറികളും നാരങ്ങയും വിറ്റിരുന്നു; മുഖ്യമന്ത്രി

നിയന്ത്രിത സ്‌ഫോടനത്തില്‍ കൃത്യമായാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചത്. ഫ്‌ലാറ്റ് സമുച്ഛയം തകര്‍ത്തതോടെ പ്രദേശം മുഴുവന്‍ പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.

കെട്ടിടം പൊളിക്കുന്നത് പൂര്‍ത്തിയായതോടെ ഇനി സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്‍റെ സംഘം പരിശോധന നടത്തും.

ഉഗ്രസ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക.

വായിക്കുക:  തുർക്കിയിൽ നിന്നും ഈജിപ്തിൽ നിന്നും സവാള ഇറക്കുമതി ചെയ്ത് നഗരത്തിലെ വ്യാപാരികൾ.

ആദ്യത്തെ ഫ്ലാറ്റ് ഹോളിഫെയ്ത്ത് എച്ച് ടുഒ വിന്‍റെ സ്ഫോടനം അഞ്ചു സെക്കൻഡിലാണ് പൂർത്തിയായത്.

ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ ഞായറാഴ്ചയാണ് തകർക്കുക.

Loading...

Related posts