അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് നിലംപതിച്ചു

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

കൊച്ചി: മരടിലെ 19 നിലയുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് 11.17-ന് ബ്ലാസ്റ്റർ വിരലമർന്നതോടെ നിമിഷങ്ങൾക്കൊണ്ട് തവിടുപൊടിയായി. മിനിറ്റുൾക്ക് ശേഷം പൊടിയങ്ങുമ്പോൾ കാണുന്ന കാഴ്ച കോൺക്രീറ്റ് അവിശിഷ്ടമായി മാറിയ ഫോളി ഫെയ്ത്ത് എച്ച്.ടു.ഒ.

11 മണിയോടെ സ്ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറൺ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറൺ മുഴങ്ങി.

സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയതിനെ തുടർന്ന് രണ്ടാമത്തെ സൈറൺ വൈകി.

വായിക്കുക:  5000 ദോശകൾ 10000 ഇഡലികൾ, നമ്മ വിമാനത്താവളത്തിൽ ഒരു ദിവസം കഴിച്ച് തീർക്കുന്ന ഭക്ഷണത്തിന്റെ കണക്കാണിത്.

10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറൺ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറൺ 11.17 ന് മുഴങ്ങിയതിന് പിന്നാലെ സ്ഫോടനം. നിമിഷങ്ങൾക്കുള്ളിൽ എച്ച്.ടു.ഒ ഫ്ളാറ്റ് നിലംപതിച്ചു.

ഇന്ത്യയില്‍ ഇത് വരെ സ്‌ഫോടനത്തിലൂടെ പൊളിച്ച ഏറ്റവും വലിയ കെട്ടിടം ചെന്നൈയിലെ പതിനൊന്ന് നിലയുള്ള ഫ്‌ലാറ്റ് സമുച്ചയാണ്. അത് കൊണ്ട് തന്നെ 19 നിലയുളള എച്ച് ടു ഓ ഹോളിഫെയ്ത്ത് പൊളിച്ചപ്പോള്‍ പിറന്നത് പുതിയ ഒരു ചരിത്രമാണ്.

പതിമൂന്നു വര്‍ഷം ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ കയറിയിറങ്ങി നടത്തിയ വ്യവഹാരങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി കല്പിച്ച വിധിയാണ് ഇന്ന് നടപ്പിലായത്. നാനൂറോളം കുടുംബങ്ങള്‍ക്ക് തണലായിരുന്ന് മരടിലെ  കെട്ടിടങ്ങളാണ് തര്‍ന്നടിഞ്ഞത്.

വായിക്കുക:  റോഡരുകിൽ"ശങ്ക"തീർക്കുന്നവരുടെ ശ്രദ്ധക്ക്! ചിലപ്പോൾ കാണാൻ പാടില്ലാത്തതെല്ലാം നാട്ടുകാർ കണ്ടെന്നിരിക്കും!!

അതീവ സുരക്ഷാ മുന്‍കരുതലോടെയാണ് സ്ഫോടനം നടന്നത്. 200 മീറ്റര്‍ ചുറ്റളവില്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിപ്പിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമായി 60 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടുത്തത് കായലിന്റെ എതിർവശത്തുള്ള ആൽഫ സെറീനിലാണ് സ്ഫോടനം നടക്കുക. ഫാളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് മരടിലാകമാനം ഒരുക്കിയിരുന്നത്.

Loading...

Related posts