കർഷകർക്ക് ആശ്വാസമായി മൈസൂരുവിലെ ഫുഡ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്; തക്കാളി ഇനി 4 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: തക്കാളി കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ കർഷകർക്കായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.(സി.എ.എഫ്.ടി.ആർ.ഐ)

തക്കാളി നാലു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുമെന്നതിനാൽ കർഷകർ വിലയിടിവ് കാരണം വലയുന്നതിൽ നിന്ന് രക്ഷപ്പെടാൻ ആകും.

ഇൻസ്റ്റിറ്റ്യൂട്ടിലെ പാക്കിങ് വിഭാഗമാണ് ചെലവ് കുറഞ്ഞ രീതിയിലുള്ള തെർമോസ്റ്റാറ്റ് വിദ്യയിലൂടെ തക്കാളി കൂടുതൽ കാലം സൂക്ഷിക്കാൻ കഴിയും എന്ന് തെളിയിച്ചത്.

പെട്ടെന്ന് ചീഞ്ഞു പോകുന്നതിനാൽ തക്കാളി ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കാൻ നിലവിൽ സാധ്യമല്ലായിരുന്നു.

കൂടുതൽ സൂക്ഷിക്കാൻ സാധിച്ചാൽ വില ഉയരുമ്പോൾ വിപണിയിലെത്തിക്കാനുമാകും. വില കുറവുള്ളപ്പോൾ കുറഞ്ഞ വിലക്ക് വിറ്റഴിക്കേണ്ടതും ഇല്ല.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: