യുവാക്കളിലും കൗമാരക്കാരിലും ഹൃദയാഘാതം കൂടുന്നതായി പഠനറിപ്പോർട്ട്!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

ബെംഗളൂരു: യുവാക്കളിലും കൗമാരക്കാരിലും ഹൃദയാഘാതം കൂടുന്നതായി പഠനറിപ്പോർട്ട്. സർക്കാരിനു കീഴിലുള്ള നഗരത്തിലെ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ഹൃദയാഘാതവുമായി എത്തുന്നവരിൽ 16 വയസ്സുകാർവരെയുണ്ട്. ആദ്യ ഹൃദയാഘാതമുണ്ടാവുന്നവരിൽ 35 ശതമാനവും 35 വയസ്സിനു താഴെയുള്ളവരാണെന്നും കണ്ടെത്തി.

2017 മുതൽ 2200 പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഓരോ മാസവും ഹൃദയാഘാതവുമായി 150 യുവാക്കളെയാണ് ചികിൽസയ്ക്കായി എത്തിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു.

വായിക്കുക:  ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 82 കോടിയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു;സംഘർഷത്തിന് ഉത്തരവാദികളായവരിൽ നിന്നു നഷ്ടപരിഹാരം തിരിച്ചുപിടിക്കും

സമ്മർദം, ജോലിനഷ്ടം, കാലാവസ്ഥയിലുണ്ടായ മാറ്റം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജീവിതരീതി, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം, മദ്യപാനം എന്നിവയാണ് യുവാക്കളിൽ ഹൃദയാഘാതം കൂടുന്നതിനുള്ള പ്രധാന കാരണം.

ചെറുപ്പംമുതൽ നേരിടുന്ന സമ്മർദങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. രക്തസമ്മർദം, നല്ല കൊളസ്‌ട്രോളിന്റെ കുറവ്, അമിതവണ്ണം എന്നിവയും യുവാക്കളിൽ കൂടിവരുന്നു. ഇതെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.

വായിക്കുക:  പഴയ കർണാടക ആർ.ടി.സി. ബസുകൾ ഇനി സ്ത്രീകൾക്കുള്ള ശുചിമുറിയും മൊബൈൽ ലൈബ്രറിയുമാവും!

യുവാക്കളിൽ നടത്തം കുറയുന്നതും പ്രശ്നത്തിനിടയാക്കുന്നു. കൂടുതൽ ഇരിക്കുന്നത് ശരീരാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. രാജ്യത്ത് ഓരോ മിനിറ്റിലും നാലുപേർ ഹൃദയാഘാതംമൂലം മരിക്കുന്നുവെന്ന് ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു. ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിലാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.

Loading...

Related posts