ഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

വിമര്‍ശനങ്ങളെ വകവെക്കാതെ കളിയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കാനുള്ള ഉപദേശവുമായിട്ടാണ് പാര്‍ത്ഥിവ് പട്ടേല്‍ എത്തിയത്. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. സ്വന്തം കളിയില്‍ മാത്രം ശ്രദ്ധിക്കുക. സ്വന്തം കളിയില്‍ ശ്രദ്ധിച്ചാല്‍ പന്തിന് ഉയരങ്ങളിലെത്താം എന്നാണ്  പട്ടേല്‍ പറഞ്ഞത്.

മാത്രമല്ല നിരന്തരമായ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കളിയിലൂടെ മാത്രമേ സാധിക്കൂവെന്നും പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുമ്പോള്‍ നിങ്ങള്‍ സന്തോഷത്തോടൊപ്പം സമ്മര്‍ദവും അനുഭവിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും മികവു തെളിയിച്ച താരമാണ് പന്ത്. കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പരമ്പരയിലും നന്നായി കളിച്ചു. എല്ലാ മത്സരത്തിലും മികവു കാട്ടുക അസാധ്യമാണ് അതുകൊണ്ടുതന്നെ വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെയെന്നും അദ്ദേഹം പന്തിനോട് പറഞ്ഞു.

ധോണിക്ക് പകരക്കാരനെന്ന രീതിയില്‍ ടീമില്‍ എത്തിയ 22 കാരനായിരുന്നു പന്ത് പക്ഷെ ഇപ്പോള്‍ മികച്ച ഫോം കിട്ടാതെ കഷ്ടപ്പെടുകയാണ്. വിക്കറ്റ് കീപ്പിംഗിലും ശരാശരിയില്‍ താഴെ പ്രകടനം മാത്രമാണ് പന്ത് പുറത്തെടുക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായിരുന്ന ഗുജറാത്തിന്‍റെ തന്നെ പാര്‍ത്ഥിവ് പട്ടേല്‍ ഉപദേശവുമായി രംഗത്തെത്തിയത്. ഇന്നത്തെ യുവതാരങ്ങള്‍ക്ക് ലോകോത്തര കളിക്കാരുമായി ഒന്നിച്ചു കളിക്കാനും ഇടപഴകാനും ധാരാളം അവസരമാണുള്ളത്. എന്നാല്‍ നിങ്ങള്‍ ഫോമിലല്ലെങ്കില്‍ നാലുവശത്തുനിന്നും ഉപദേശങ്ങളും വിമര്‍ശനങ്ങളും വന്നുകൊണ്ടേയിരിക്കും.

വായിക്കുക:  കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക്!!

അതിലൊന്നും ചെവികൊടുക്കാതിരിക്കലാണ് നല്ല മാര്‍ഗ്ഗമെന്നാണ് പാര്‍ത്ഥിവ് പട്ടേല്‍ പറയുന്നത്‌. കൂടാതെ ഇപ്പോഴത്തെ സമ്മര്‍ദം അതിജീവിച്ചാല്‍ പന്തിന് നല്ലൊരു നിലയിലെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

Related posts