മല്ലേശ്വരത്തെ സി.പി.ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് അജ്ഞാതർ അഗ്നിക്കിരയാക്കി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : മല്ലേശ്വരത്തെ വയലികാവലിൽ ഉള്ള സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചു.

ഇന്നലെ അർദ്ധരാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് ഓഫീസ് പെട്രോളൊഴിച്ച് കത്തിച്ചത്.

പുറമെ നിർത്തിയിട്ടിരുന്ന 6 ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു. ഒരു കുടുംബത്തിലെ നാലുപേരും 5 പാർട്ടി മെമ്പർമാരും ഓഫീസിൽ ഉണ്ടായിരുന്നു എങ്കിലും ആർക്കും അപകടം സംഭവിച്ചിട്ടില്ല.

ഉടൻ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുകയും പോലീസിനെ അറിയിക്കുകയും ചെയ്തു.

പോലീസ് അന്വേഷണമാരംഭിച്ചു, സമീപ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

” ഇത് ജനാധിപത്യത്തിന്റെ മേലുള്ള അക്രമണമാണ്, പ്രതികരിക്കാനുള്ള അവകാശത്തിന്റെ മേലുള്ള അക്രമം”സി പി ഐ ബെംഗളൂരു ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പ്രതികരിച്ചു.

” സി.എ.എക്കും എൻ.ആർ.സിക്കും എതിരെയുള്ള ഞങ്ങളുടെ പ്രക്ഷോഭവുമായി ഇതിന് നേരിട്ട് ബന്ധമുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണ സംഭവത്തിന് അപലപിച്ചു കൊണ്ട് ഇന്ന് വൈകുന്നേരം മല്ലേശ്വരം സർക്കിളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പാർട്ടി അറിയിച്ചു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: