ക്രിസ്മസ് അവധി; കേരള ആർ.ടി.സി.യും ഒമ്പത് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി.യും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.

കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പേ ടിക്കറ്റ് തീർന്നതിനാൽ കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക ബസുകൾ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയായിരുന്നു മലയാളികൾ.

വായിക്കുക:  ഉദ്യാനനഗരിയിലെ ബഡ്ജറ്റ് ഷോപ്പിങ് പറുദീസ...

കേരള ആർ.ടി.സി. ആദ്യഘട്ടത്തിൽ ഒമ്പത് ബസുകളാണ് പ്രഖ്യാപിച്ചത്. കൊട്ടാരക്കര, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചത്.

20 മുതൽ 23 വരെയുള്ള പ്രത്യേക ബസുകളാണ് പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ ബസ്സുകൾ പ്രഖ്യാപിക്കും.

Loading...

Related posts