എന്‍റെ പിതാവ് നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത് ?

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ജെ ഡി എസ്സിന് ഇത്രയും മോശം ജനവിധി ലഭിക്കാൻ തന്റെ പിതാവ് എന്തു പാപമാണ് ചെയ്തതെന്നു ദൾ നേതാവും മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡ. ഉപതിരഞ്ഞെടുപ്പിൽ ദൾ കനത്ത തോൽവിയാണ് നേരിട്ടത്.

കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കുമാരസ്വാമി വാക്കു പാലിച്ചു. മണ്ഡ്യയിലെ കെആർ പേട്ടിൽ മാത്രം 22000 കർഷകരുടെ വായ്പയാണ് എഴുതി തള്ളിയത്.

വായിക്കുക:  ബെംഗളൂരു-തൃശ്ശൂർ റൂട്ടിൽ ഇനി വോൾവോ സ്ലീപ്പർ ബസുമായി കർണാടക ആർ.ടി.സി.!

പിൻവാതിൽ രാഷ്ട്രീയ കളിച്ച് ദൾ-കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയ അയോഗ്യ എംഎൽഎമാരെ വീണ്ടും തിരഞ്ഞെടുത്തതിലൂടെ പരാജയപ്പെട്ടതു വോട്ടർമാരാണ്.  എങ്കിലും താൻ ജനവിധി മാനിക്കുന്നെന്നും നിഖിൽ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ മൽത്സരിച്ച നിഖിൽ ഗൗഡ, സ്വതന്ത്ര സ്ഥാനാർഥിയും നടിയുമായ സുമലതയോടാണ് പരാജയപ്പെട്ടത്.

Loading...

Related posts