2 മലയാളികൾ ഉൾപ്പെടെ 12 പേർക്ക് ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ്!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ആതുരസേവന രംഗത്തെ മികവിന് ആംഗ്ലോ ഇന്ത്യൻ യൂണിറ്റി സെന്റർ നൽകുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് 2 മലയാളികൾ ഉൾപ്പെടെ 12 പേർക്ക്.

ബെംഗളൂരു രാമയ്യ മെഡിക്കൽ കോളജ് നഴ്സിങ് സൂപ്രണ്ട്  ലൈസാമ്മ മാത്യു, ഡോ. മാലതി മണിപ്പാൽ ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്സ് ടി.ബിനി മോൾ എന്നിവരാണ് അവാർഡ് നേടിയ മലയാളികൾ. വികാസ് സൗധയിൽ ഇന്ന് വൈകിട്ട് 4ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി യെഡിയൂരപ്പ അവാർഡ് സമ്മാനിച്ചു.

ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡ്; വിതരണം നടത്തി

അവാർഡ് നേടിയ മറ്റുള്ളവർ : എം.ജി മാല ( കിദ്വായ് മെമ്മോറിയൽ ഇൻസിറ്റ്യൂട്ട് ഓഫ് ഓങ്കോളജി, ശിവമൊഗ്ഗ), വി.അനസൂയാമ്മ (ചിത്രദുർഗ ജില്ലാ ആശുപത്രി സ്കൂൾ ഓഫ് നഴ്സിങ്), സരിത ചന്നവീര കോരി (ഹുക്കേരി താലൂക്ക് ആശുപത്രി), ലഫ്.  കേണൽ പ്രിസിക്കിലാൽ ദേവകിരുഭായ് (എയർഫോഴ്സ് കമാൻഡന്റ് ആശുപത്രി),

വായിക്കുക:  സ്ഫോടനത്തിന് പിന്നിലെ ദുരൂഹത മാറുന്നില്ല;മലയാളി എം.എൽ.എ.എൻ.എ.ഹാരിസ് ആശുപത്രി വിട്ടു.

ടി.വി. രേവണ്ണ (ജനറൽ ആശുപത്രി, താരിക്കരെ), ശ്രീദേവി ശങ്കർ ശ്രീരേപ്പന്നവാർ ( താലൂക്ക് ആശുപത്രി, ഹുക്കേരി), ആനന്ദ (ആർജിഐസിഡി, ബെംഗളൂരു), എം.മഞ്ജുനാഥ് (കമ്യൂണിറ്റി ഹെൽത്ത് സെന്റർ, തലക്കാട്), കെ.മല്ലു (കിദ്വായ് കാൻസർ ഇൻസിറ്റ്യൂട്ട്, ബെംഗളൂരു), സിസ്റ്റർ ലൂസി ജസീന്ത ഫെർണാണ്ടസ് (സ്നേഹാലയ ആശുപത്രി, സോലൂർ).

Loading...

Related posts