മലയാളികളുടെ മനംകവർന്ന് ‘മാമാങ്കം’; മമ്മൂട്ടിയുടെ സൂപ്പർ എൻട്രിയിൽ ത്രില്ലടിച്ച് തീയേറ്ററുകളിൽ ഹർഷാരവം!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

മലയാളികളുടെ മനംകവർന്ന് ‘മാമാങ്കം’; മമ്മൂട്ടിയുടെ സൂപ്പർ എൻട്രിയിൽ ത്രില്ലടിച്ച് തീയേറ്ററുകളിൽ ഹർഷാരവം!! റിലീസിങ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളി പ്രേക്ഷകർ ഉത്സവമായാണ് ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തിരിക്കുന്നത്.

ദേശാഭിമാനത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തിൽ അന്നത്തെ കാലഘട്ടം കൃത്യമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിന് ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്.

കേരളത്തിന്റെ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണെന്നും അന്യ ഭാഷക്കാരെയും ഈ ചിത്രം കാണുവാന്‍ പ്രേരിപ്പിക്കണമെന്നും നടനും സിനിമാ നിര്‍മ്മാതാവും കൂടിയായ മനോജ് പറഞ്ഞു.

വായിക്കുക:  സന്തോഷ വാർത്ത! യാത്രക്കാരെ പരിശോധനയുടെ പേരിൽ ശല്യപ്പെടുത്തുകയും കൈക്കൂലി വാങ്ങുകയും ചെയ്ത ഒരു എ.എസ്.ഐ അടക്കം നാല് ട്രാഫിക് പോലീസുകാർക്ക് സസ്പെൻഷൻ.

മമ്മൂട്ടിക്കൊപ്പം തന്നെ സിനിമയില്‍ തിളങ്ങുന്ന മറ്റൊരു താരമാണ് യുവ താരം ഉണ്ണി മുകുന്ദന്‍. മലയാളം സിനിമ ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ യൂത്ത് ഐക്കണ്‍ പുരസ്‌കാരം ഏറ്റു വാങ്ങാനെത്തിയ ഉണ്ണി മാമാങ്ക വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരുന്നു. നിറഞ്ഞ ഹര്‍ഷാരവത്തോടെ ആയിരുന്നു കാണികള്‍ ഉണ്ണിയുടെ വാക്കുകള്‍ സ്വീകരിച്ചിരുന്നത്.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന ഈ സിനിമയ്ക്ക് നല്ല പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന മാമാങ്കം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.

മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനും പുറമെ കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

വായിക്കുക:  മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ്‌ ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കാത്തിരിപ്പിന് വിരാമമിട്ട് റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അഡ്വാന്‍സ് ബുക്കിംഗുകളും ടിക്കറ്റുകളുമെല്ലാം ചൂടപ്പം പോലെ നേരത്തെ തന്നെ വിറ്റുപോയിരുന്നു.

ക്രിസ്മസിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നൽകുന്നത്.

Loading...

Written by 

Related posts