ഷെയ്ന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞ മാപ്പ് അംഗീകരിക്കാനാകില്ലെന്ന് അമ്മ

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

നിര്‍മ്മാതാക്കള്‍ മനോരോഗികള്‍ എന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞ മാപ്പ് അംഗീകരിക്കാനാകില്ലെന്ന് അമ്മ. ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും അത് പ്രശ്ന പരിഹാരത്തിന് വഴി തെളിയിക്കില്ലെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്.

22ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേ ഷെയ്ന്‍ വിഷയം ചര്‍ച്ചക്കെടുക്കൂ എന്നും അതുവരെ ചര്‍ച്ചകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. അതെസമയം, വിഷയത്തിൽ അമ്മ സംഘടന നിലപാട് വ്യക്തമാക്കട്ടെയെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

വായിക്കുക:  മലയാളത്തിന്റെ താര രാജാക്കന്മാർ ബിഗ് ബജറ്റ് ആക്ഷൻ സിനിമകളുമായി നേർക്കുനേർ!

ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ലെന്നും മധ്യസ്ഥരില്ലാതെ ചര്‍ച്ചക്ക് പ്രസക്തി ഇല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം രഞ്ജിത്തും പറഞ്ഞു. അതേസമയം,​ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് അമ്മ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍മ്മാതാക്കള്‍ മനോരോഗികള്‍ എന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ രംഗത്തെത്തിയത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഷെയ്ന്‍ മാപ്പ് പറഞ്ഞത്.

താന്‍ നടത്തിയ പരാമര്‍ശം വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നുവെന്നുമാണ് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Loading...

Written by 

Related posts