സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും നിലവില്‍ ചികിത്സയിലാണെന്നും മകന്‍ യതീന്ദ്ര സിദ്ധരാമയ്യ അറിയിച്ചു.

വായിക്കുക:  ഡല്‍ഹിയില്‍ പ്രതിഷേധം ആക്രമണത്തിന് വഴിമാറി;അമര്‍ച്ച ചെയ്ത് പോലീസ്;മാധ്യമ പ്രവര്‍ത്തകന് പരിക്ക്.

ഹൃദയത്തിലേക്കുള്ള രക്തചംക്രമണം ശരിയായ രീതിയിലല്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്‍ജിയോ പ്ലാസ്റ്റിസര്‍ജറിക്ക് വിധേയനാക്കിയെന്നും നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും യതീന്ദ്ര പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെ പരാജത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചിരുന്നു.

Loading...

Related posts