കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സഹായകമായ പരിസ്ഥിതി പ്രവർത്തനത്തിന് ഇൻഫോസിസിന് യു.എൻ. പുരസ്കാരം!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: പ്രമുഖ ഐ.ടി. സ്ഥാപനമായ ഇൻഫോസിസിന് യു.എൻ. ഗ്ലോബൽ ക്ലൈമറ്റ് ആക്ഷൻ അവാർഡ്. ‘ക്ലൈമറ്റ് ന്യൂട്രൽ നൗ’ വിഭാഗത്തിലാണ് പുരസ്കാരം.

സ്പെയിനിൽ നടന്ന യു.എൻ. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഈ പുരസ്കാരം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഇൻഫോസിസ്.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് യു.എൻ. ക്ലൈമറ്റ് ആക്‌ഷൻ അവാർഡുകൾ നൽകുന്നത്. അന്തരീക്ഷത്തിൽ കാർബണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള(കാർബൺ ന്യൂട്രൽ) ശ്രമങ്ങളിലെ മികവ് കണക്കിലെടുത്താണ് അംഗീകാരം.

വായിക്കുക:  കെ.ആർ.ടി.സി.ജീവനക്കാരും സർക്കാറിന്റെ പേ-റോളിലേക്ക്.

സമൂഹത്തിന്റെ സുസ്ഥിരമായ വികസനം ലക്ഷ്യംവെച്ച് നടപ്പാക്കുന്ന പദ്ധതികളും പരിഗണിച്ചു. ‘കാർബൺ ന്യൂട്രാലിറ്റി’ രംഗത്തെ ഇൻഫോസിസിന്റെ പ്രവർത്തനം പ്രചോദനം നൽകുന്നതാണെന്ന് യു.എൻ. പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

കമ്പനിയുടെ പാരിസ്ഥിതിക ജാഗ്രതയ്ക്കുള്ള അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നതെന്ന് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രവീൺ റാവു പറഞ്ഞു. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ലക്ഷ്യമിട്ട് 2015-ലാണ് യു.എൻ. ‘ക്ലൈമറ്റ് ന്യൂട്രൽ നൗ’ എന്ന പദ്ധതി ആരംഭിച്ചത്.

വായിക്കുക:  പെട്രോൾ പാക്കറ്റ് എറിഞ്ഞ് യുവതിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു!!

കാലാവസ്ഥാ വ്യതിയനാത്തിന്റെ ദൂഷ്യഫലങ്ങൾ ഒഴിവാക്കുന്നതിന് സർക്കാരുകളെയും സ്ഥാപനങ്ങളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

Loading...

Related posts