നഗരത്തിലെ സ്‌ഫോടനപദ്ധതി കേസിൽ ഹൈക്കോടതി വിധി ഇങ്ങനെ

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ഐ.ടി. സ്ഥാപനങ്ങൾ അടക്കമുള്ള നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന കേസിൽ അറസ്റ്റിലായ ‘ലഷ്‌കർ-ഇ-തൊയിബ’ പ്രവർത്തകൻ ഇമ്രാൻ ജലാലിന്റെ(44) ജീവപര്യന്തം തടവുശിക്ഷ കർണാടക ഹൈക്കോടതി ശരിവെച്ചു.

ഐ.ടി. സ്ഥാപനങ്ങൾ, ബെംഗളൂരു വിമാനത്താവളം, വിധാൻ സൗധ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് ജമ്മുകശ്മീരിലെ ശ്രീനഗർ സ്വദേശിയായ ഇമ്രാൻ ജലാലിനെ പോലീസ് അറസ്റ്റുചെയ്തത്. കേസിൽ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി 2016 ഒക്‌ടോബറിലാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

വായിക്കുക:  സ്ഥിരം ഗതാഗത നിയമലംഘനം നടത്തുന്ന ആളാണോ നിങ്ങള്‍? കരുതിയിരിക്കുക;കഴിഞ്ഞ 2 വര്‍ഷം പിടികൊടുക്കാതെ ഓടിയ വ്യാപാരിയില്‍ നിന്ന് 71 നിയമ ലംഘനങ്ങള്‍ക്ക് എതിരെ ഈടാക്കിയത് 15400 രൂപ.

ഇതിനെതിരേ ഇമ്രാൻജലാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമ(യു.എ.പി.എ.)ത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്.

2007 ജനുവരി അഞ്ചിനാണ് ഇമ്രാൻജലാൽ അറസ്റ്റിലായത്. വാദിഭാഗം സമർപ്പിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതിയുടെ വിധിയെന്ന് ഹൈക്കോടതി തീർപ്പുകല്പിച്ചു.

Loading...

Related posts