ക്രിസ്മസ് തലേന്ന് കേരളത്തിലേയ്ക്കുള്ള ബസ് സർവീസിന് 4000 രൂപ!! നടപടിക്കൊരുങ്ങി സർക്കാർ

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: നഗരത്തിൽ നിന്ന് ക്രിസ്മസ് തലേന്ന് കേരളത്തിലേയ്ക്കുള്ള സർവീസിന് 4000 രൂപ വരെ ടിക്കറ്റ് നിരക്ക്. ബെംഗളൂരു മലയാളികളെ കൊള്ളയടിച്ച് സ്വകാര്യ ബസ് ഉടമകൾ.

കേരളത്തിൽ നിന്നുള്ള ആർടിസി ബസുകൾ പലതും സർവീസ് നടത്താത്തത് സ്വകാര്യ ബസുകൾക്ക് ചാകരയാകുന്നു. അവധി മുന്നിൽ കണ്ട് ആഴ്ചകൾക്കു മുമ്പു തന്നെ ഓൺലൈനിൽ ടിക്കറ്റുകൾക്ക് അമിത നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്.

വായിക്കുക:  നഗരത്തിലേക്ക് വരികയായിരുന്ന ആർ.ടി.സി ബസ് കത്തിനശിച്ചു: 30 യാത്രക്കാർ ഒരു പോറലും ഏൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു.

എന്നാൽ സർവീസ് നടത്താൻ ആവശ്യത്തിന് ബസ് ഇല്ലാത്തത് കെഎസ്ആർടിസിക്ക് തിരിച്ചടിയാകുകയാണ്. കർണാടക, കേരള ആർടിസി ടിക്കറ്റുകൾ ഇതിനകം ഏതാണ്ട് മുഴുവൻ തന്നെ വിറ്റഴിഞ്ഞു.

അമിത നിരക്ക് ഈടാക്കുന്ന ബസുകൾക്ക് ഇത്തവണ പിടിവീഴുമെന്ന് സർക്കാർ

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതി ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാർ മുന്നറിയിപ്പ്. ഇക്കാര്യത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനോട് സർക്കാർ നിർദേശിച്ചു.

വായിക്കുക:  അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് നിലംപതിച്ചു

അമിത നിരക്ക് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ (എൻഫോഴ്സ്മെന്റ് വിഭാഗം) മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഇതിനായി പരിശോധന നടത്തുമെന്നു അധികൃതർ അറിയിച്ചു.

Loading...

Related posts