കിടിലൻ മെയ്ക്കോവിറന് ഒരുങ്ങി നമ്മൂരു;2025 ഓടെ 300 കിലോമീറ്റർ മെട്രോ ലൈൻ പ്രവർത്തനക്ഷമമാകും;2021ൽ ഇലക്ട്രോണിക് സിറ്റി ലൈൻ ഓടിത്തുടങ്ങും;2023ൽ വിമാനത്താളത്തിലേക്കുള്ള ലൈനും തയ്യാറാകും;മുഖ്യമന്ത്രിയുടെ ഉറപ്പ്.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ഭരണം മാറുന്നതും മുഖ്യമന്ത്രി മാറുന്നതും ഒന്നും ഈ നഗരത്തിന്റെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നാണ് മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവനയിൽ നിന്നും സാധാരണ ജനം മനസ്സിലാക്കേണ്ടത്.കഴിഞ്ഞ 10 വർഷത്തിൽ അര ഡസനോളം തവണ ഭരണമാറ്റങ്ങൾ സംഭവിച്ചു എന്നാൽ വികസന വിഷയങ്ങൾ തുടരുകയാണ്.

2025 ഓടെ നഗരത്തിൽ 300 കിലോമീറ്ററോളം ദൂരം മെട്രോ സർവ്വീസ് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പ ഉറപ്പ് നൽകുന്നത്.

വായിക്കുക:  വോട്ടെടുപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടും എങ്ങനെ ഫിയൽ രാവൺ പോളാർ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടു? മൽസരത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി പോളാർ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിതയും ബെംഗളൂരു മലയാളിയുമായ ഗീതു മോഹൻദാസുമായി പ്രത്യേക അഭിമുഖം.

ബൊമ്മ സാന്ദ്ര, ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ്, ബി.ടി.എം വഴി ഗ്രീൻ ലൈനിലെ ആർ.വി റോഡിൽ ചെന്നു ചേരുന്ന യെല്ലോ ലൈൻ 2021 ഓടെ പ്രവർത്തനക്ഷമമാകും എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഔട്ടർ റിംഗ് റോഡിൽ നിന്നും കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മെട്രോ ലൈൻ 2023 ൽ പൂർത്തിയാകും.

ഓൾഡ് മദ്രാസ് റോഡിലെ ഹൊസകോട്ടയിൽ നിന്ന് മെട്രോ സർവ്വീസ് ആരംഭിക്കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വായിക്കുക:  പൗരത്വ നിയമ ഭേദഗതിക്ക് സ്‌റ്റേ ഇല്ല; കേന്ദ്രത്തിന് 4 ആഴ്ചത്തെ സമയം.

യലഹങ്കയിൽ എംഎൽഎ എസ് ആർ വിശ്വനാഥിന്റെ  ഫണ്ടിൽ നിന്നും 400 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ഡോ: അംബേദ്കർ ഭവന്റെ ശിലാ സ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ,ഭവന വകുപ്പു മന്ത്രി ബസവരാജ് ബൊമ്മെ, മേയർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Loading...

Related posts