ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി;സിദ്ധരാമയ്യ  പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ  പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറിയെന്ന് അദ്ദേഹം അറിയിച്ചു.

കോൺഗ്രസിന്റെ നിയമസഭാകക്ഷിനേതൃ സ്ഥാനവും സിദ്ധരാമയ്യ ഒഴിഞ്ഞു.  കർണാടക കോൺഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും സ്ഥാനം രാജിവച്ചു.

‘ജനങ്ങളുടെ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നു.ഒരു പ്രതിപക്ഷ നേതാവെന്ന നിലയിൽ ജനാധിപത്യത്തിന്റെ ചില അടിസ്ഥാനതത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതായുണ്ട്. പാർട്ടിക്കു വേണ്ടി കർണാടക നിയമസഭയിൽ നിന്ന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിയുകയാണ്.

വായിക്കുക:  നഗരത്തിൽ രുചി വൈവിധ്യമൊരുക്കാൻ അവരക്കായ് മേള 16 മുതൽ.

സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി.കർണാടക കോൺഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവിനും കെ. സി. വേണുഗോപാലിനും രാജിക്കത്തിന്റെ കോപ്പി നൽകിയിട്ടുണ്ട്’– സിദ്ധരാമയ്യ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ആഗ്രഹിച്ച ഫലം നൽകാൻ കഴിയാത്തതിൽ ഏറെ ഖേദമുണ്ട്. രാജിവയ്ക്കുക എന്നത് തന്റെ ധാർമിക ഉത്തരവാദിത്തമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ 12ലും ബിജെപി വിജയിച്ചു. കോൺഗ്രസ് രണ്ട് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ ജെഡിഎസിന് ഒരിടത്തും വിജയിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകൾ കോൺഗ്രസിന് നഷ്ടമായി.

വായിക്കുക:  നഗരത്തിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ!!

ശിവാജി നഗർ മാത്രമാണ് അവർക്ക് നിലനിർത്താൻ സാധിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ജനവിധി മാനിക്കുന്നുവെന്നുിം പരാജയം സമ്മതിക്കുന്നുവെന്നുമുള്ള പ്രതികരണങ്ങളാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്.

Loading...

Related posts