നാട്ടിലേക്കുള്ള ടിക്കറ്റ് തരപ്പെടുത്താനുള്ള തത്രപാടിൽ മലയാളികൾ!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: കേരള-കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക ബസുകളിലാണ് പ്രതീക്ഷ. ക്രിസ്മസ് – പുതുവത്സരാവധിയോടനുബന്ധിച്ച് തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. ഏതാനും പ്രത്യേകബസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരള ആർ.ടി.സി. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കർണാടകയുടെ പ്രത്യേക ബസുകളിലും ചൂടപ്പംപോലെയാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രത്യേകബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കേരള ആർ.ടി.സി. എത്രയുംവേഗം പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

വായിക്കുക:  ഉദ്യാനനഗരിയിലെ ബഡ്ജറ്റ് ഷോപ്പിങ് പറുദീസ...

ആർ.ടി.സി. ബസുകളിൽ ടിക്കറ്റില്ലാത്തതിനാൽ സ്വകാര്യബസുകൾ യാത്രക്കാരെ ചൂഷണംചെയ്യുകയാണ്. ചില സ്ഥലങ്ങളിലേക്ക് രണ്ടിരട്ടിയിലധികം നിരക്കാണ് സ്വകാര്യബസുകൾ ഈടാക്കുന്നത്. അവധിക്ക് നാട്ടിലെത്താൻ മറ്റു യാത്രാമാർഗങ്ങളില്ലാതെ വരുന്നവർക്കാണ് സ്വകാര്യബസുകളുടെ പകൽക്കൊള്ള ബുദ്ധിമുട്ടാകുന്നത്.

അതേസമയം, ആവശ്യത്തിന് ബസുകളില്ലാത്തതാണ് കേരള ആർ.ടി.സി.യുടെ പ്രത്യേക ബസ് പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. 20, 21 തിയതികളിലാണ് കേരളത്തിലേക്ക് യാത്രക്കാരുടെ കൂടുതൽ തിരക്കനുഭവപ്പെടുന്നത്.

വായിക്കുക:  അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് നിലംപതിച്ചു

പുതുവത്സരസീസണും മണ്ഡലകാലവും കൂടിയായതിനാലാണ് ഇത്രയധികം തിരക്കനുഭവപ്പെടുന്നത്. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്ക് മുമ്പുതന്നെ ടിക്കറ്റുകൾ തീർന്നിരുന്നു.

Loading...

Related posts