തമിഴില്‍ ‘തലൈവി’, ഹിന്ദിയില്‍ ‘ജയ’, ഇനി മലയാളത്തിലും!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് ചലച്ചിത്ര താരം കങ്കണ റണാവത്താണ് തലൈവിയായി പ്രത്യക്ഷപ്പെടുന്നത്. തലൈവിയുടെ കഥ ബിഗ്‌സ്ക്രീനിലെത്തുന്നു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ്‌ ‘തലൈവി’.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ ‘തലൈവി’ എന്നും ഹിന്ദിയില്‍ ‘ജയ’ എന്നും പേരിട്ടിരിക്കുന്ന ചിത്ര൦ മലയാളത്തിലും തെലുങ്കിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ തലൈവിയുടെ അടുത്ത സുഹൃത്തായ ശശികലയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താര സുന്ദരി പ്രിയാമണിയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

വായിക്കുക:  ഷെയ്ന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞ മാപ്പ് അംഗീകരിക്കാനാകില്ലെന്ന് അമ്മ

ശശികലയുടെ വേഷം ചെയ്യാന്‍ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു താരം വേണമെന്ന ആവശ്യമാണ് പ്രിയമാനിയില്‍ എത്തി നില്‍ക്കുന്നത് എന്നാണ് സൂചന. കൂടാതെ, പ്രിയയാണ് ആ കഥാപാത്രം ചെയ്യാന്‍ അനുയോജ്യയെന്നും സ്വന്തം സ്റ്റൈല്‍ ചേര്‍ത്ത് ആ കഥാപാത്രത്തെ അവര്‍ മികച്ചതാക്കുമെന്നും സംവിധായകന്‍ എഎല്‍ വിജയ്‌ അടുത്തിടെ പറഞ്ഞിരുന്നു.

ഇതിന് പുറമേ, ജമിനി ഗണേശന്‍റെ കഥാപാത്രത്തെ  അവതരിപ്പിക്കാന്‍ മലയാള ചലചിത്ര യുവ താരം ദുല്‍ഖര്‍ സല്‍മാനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. കീര്‍ത്തി സുരേഷിന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടി കൊടുത്ത ‘മഹാനടി’ എന്ന ചിത്രത്തില്‍ ജമിനി ഗണേശനെ അവതരിപ്പിച്ചത് ദുല്‍ഖറായിരുന്നു.

വായിക്കുക:  മലയാളികളുടെ മനംകവർന്ന് 'മാമാങ്കം'; മമ്മൂട്ടിയുടെ സൂപ്പർ എൻട്രിയിൽ ത്രില്ലടിച്ച് തീയേറ്ററുകളിൽ ഹർഷാരവം!!

നടനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിയ്ക്ക് തിരക്കഥയൊരുക്കുന്നത്.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിങ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്.

Loading...

Written by 

Related posts