15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; ബി.ജെ.പിക്ക് നിർണായകം.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വരും. യെദിയൂരപ്പ സർക്കാർ നില നിൽക്കണമെങ്കിൽ 6 ഇടത്തെങ്കിലും വിജയം അനിവാര്യമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ പാർട്ടിക്ക് അനുകൂലമാണ്.

കോൺഗ്രസ് പിൻതുണയുണ്ടായിരുന്ന കുമാരസ്വാമി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസ്, ജെഡിഎസ് ,കെപി ജെ പി കക്ഷികളിൽ നിന്നായി 17 എംഎൽഎമാരാണ് രാജിവച്ചത്. അവരെ സ്പീക്കർ അയോഗ്യരാക്കി.

വായിക്കുക:  സ്ഥിരം ഗതാഗത നിയമലംഘനം നടത്തുന്ന ആളാണോ നിങ്ങള്‍? കരുതിയിരിക്കുക;കഴിഞ്ഞ 2 വര്‍ഷം പിടികൊടുക്കാതെ ഓടിയ വ്യാപാരിയില്‍ നിന്ന് 71 നിയമ ലംഘനങ്ങള്‍ക്ക് എതിരെ ഈടാക്കിയത് 15400 രൂപ.

സുപ്രീം കോടതി അവർക്ക് മൽസരിക്കാൻ അനുവാദം നൽകി.ഇതിൽ 13 പേർക്കും ബി.ജെ.പി നീറ്റ് നൽകി അതാത് മണ്ഡലങ്ങളിൽ മൽസരിപ്പിക്കുന്നുണ്ട്.

സ്ഥാനാർത്ഥികളിൽ ധനികനായ എം.ബി.ടി.നാഗരാജ് മൽസരിക്കുന്ന ഹൊസകോട്ടയിൽ ജെഡിഎസ് പിൻതുണയോടെ ബി.ജെ.പി നേതാവ് ബച്ചെ ഗൗഡയുടെ മകനും യുവമോർച്ച നേതാവുമായിരുന്ന ശരത് ബച്ചെ ഗൗഡ മൽസരിക്കുന്നുണ്ട്. ഇവിടെ സ്ഥാനാർത്ഥി ആയതിനാലാണ് പാർട്ടി ശരത്തിനെ പുറത്താക്കിയത്.

വായിക്കുക:  ക്രിസ്മസ് തലേന്ന് കേരളത്തിലേയ്ക്കുള്ള ബസ് സർവീസിന് 4000 രൂപ!! നടപടിക്കൊരുങ്ങി സർക്കാർ

മുൻ ജെഡിഎസ് അദ്ധ്യക്ഷനും മുതിർന്ന നേതാവും സിദ്ധരാമയ്യയുടെ അറിയപ്പെടുന്ന വിമർശകനുമായ എ എച്ച് വിശ്വനാഥ് ഹുൻസൂരിൽ നിന്ന് ബിജെപി ക്കായി ജനവിധി തേടുന്നുണ്ട്.

Loading...

Related posts