30 ലക്ഷം കിലോ സവാളയെത്തി;നഗരത്തിൽ മൊത്ത വിതരണ കേന്ദ്രങ്ങളിൽ വില കുറഞ്ഞു; അടുത്ത ദിവസങ്ങളിൽ ചെറുകിട വ്യാപാരികളും വില കുറച്ചേക്കും.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ഇന്നലെ രാവിലെ 9 മണിയോടെ 30 ലക്ഷം കിലോ വലിയ ഉള്ളിയാണ് നഗരത്തിലെത്തിയത്, ഇതു കാരണം സവാളയുടെ മൊത്ത വില കിലോക്ക് 200ൽ നിന്ന് 20- 30 രൂപയായി കുറഞ്ഞു.

50 കിലോ വരുന്ന 60000 ചാക്കുകൾ ആണ് 280 ട്രക്കുകളിലായി യശ്വന്ത് പുര എ.പി.എം.സി.യാഡിൽ എത്തിയത്.ഇതിൽ 57000 ചാക്കുകൾ കർണാകയിലെ ചിത്രദുർഗ, ബാഗൽ കോട്ട്, ഗദ്ദഗ്, വിജയപുര എന്നിവിടങ്ങളിൽ നിന്നാണ് ,ബാക്കി രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും എത്തിയത്.

ഇന്ന് സോലാപൂരിൽ നിന്നും സവാള ഇറക്കുമതി ചെയ്തതായി ബെംഗളൂരു ഒനിയൻ ആൻറ് പൊട്ടോറ്റോ മർച്ചൻറ് അസോസിയേഷൻ അറിയിച്ചു.

ചില സ്വകാര്യ വിൽപ്പനക്കാർ തുർക്കിയിൽ നിന്നും ഈജിപ്തിൽ നിന്നും ഉള്ളി ഇറക്കുമതി ചെയ്തിട്ടുണ്ട്.

അതേ സമയം സാധാരണ ജനത്തിന് ഇതിന്റെ ഫലം ലഭിക്കാൻ രണ്ട് മൂന്ന് ദിവസമെടുക്കാനാണ് സാദ്ധ്യത. പല ചെറുകിട കച്ചവടക്കാരും 150-180 രൂപക്കാണ് ഉള്ളി മൊത്തക്കച്ചവടക്കാരിൽ നിന്ന് മുൻപ് എടുത്തിട്ടുള്ളത് അത് വിറ്റു തീരുന്നത് വരെ അതേ വില നില നിൽക്കാനാണ് സാദ്ധ്യത.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: