ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസൺ 9ന്റെ ഭാഗമായി നടന്ന 50മണിക്കൂർ ഹ്രസ്വചിത്ര മത്സരത്തിൽ മലയാളികളുടെ സിനിമയും ടോപ് 50ൽ സ്ഥാനം നേടി; പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബെംഗളൂരു മലയാളിയായ സജീഷ് ഉപാസന.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു :മുംബൈ ആസ്ഥാനമായി നടന്ന ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസൺ 9 ന്റെ ഭാഗമായി നടന്ന 50 മണിക്കൂർ ഷോർട് ഫിലിം മത്സരത്തിൽ മലയാളികളുടെ സിനിമയും ടോപ് 50 യിൽ സ്ഥാനം നേടി.

3  വിഭാഗങ്ങളായി നടന്ന മത്സരത്തിൽ  (1. പ്രൊഫഷണൽ  ,2 അമേച്ചർ 3 മൊബൈൽ സിനിമ) 18 രാജ്യങ്ങളിൽ നിന്നായി 1650ൽ അധികം സിനിമകൾ മത്സരത്തിനുണ്ടായിരുന്നു. 6 മിനിറ്റു ദൈർഘ്യത്തിൽ നിന്നുകൊണ്ട് “THE PASSION”കഥാ തന്തുവിനെ ആസ്പദമാക്കി സബ് ടൈറ്റിൽ അടക്കം 50 മണിക്കൂറിനുള്ളിൽ ഒരു സിനിമ ഒരുക്കുക എന്നതായിരുന്നു വെല്ലുവിളി.

പരിമിതമായ സാഹര്യങ്ങളിൽ നിന്നുകൊണ്ട് തന്നെ വ്യക്തമായ പ്ലാനോടുകൂടെ ആയിരുന്നു സംവിധായകരായ  ശ്രീജേഷ് രാധാകൃഷ്ണനും ഗൗതമും ഈ വെല്ലുവിളിയെ ഏറ്റെടുത്ത് എന്ന് ചിത്രം കണ്ടാൽ മനസ്സിലാകും.

വായിക്കുക:  കാനറ ബാങ്ക് എടിഎം മെഷീൻ തകർത്ത് 23.5 ലക്ഷം കവർന്നു!!

പ്രൊഫഷണൽ എന്ന വിഭാഗത്തിൽ  ആയിരുന്നു മത്സരം.
“TheJourney” എന്ന തലകെട്ടിൽ കാഴ്ച
തിരികെ കിട്ടിയ ഒരു ചെറുപ്പക്കരന്റെ  കാഴ്ചപ്പടുകളിലൂടെ”യാത്ര”എന്ന പാഷനെ എടുത്തുകാണിക്കുന്നതായിരുന്നു കഥ.

ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് ബെംഗളൂരു ഐ.ടി. കമ്പനിയിൽ ജോലി ചെയുന്ന സജീഷ് ഉപാസനയാണ്.

6 മിനിറ്റ് സിനിമയിൽ ഒന്നര മിനിറ്റ് നീളമുള്ള സംഗീതമുണ്ട് എന്നത് തന്നെയാണ് ഈ സിനിമയിലെ പ്രധാന സവിശേഷത.

കഥയോട് നീതി പുലർത്തുന്ന വരികൾ എഴുതിയിരിക്കുന്നത് കാവാലം ശശികുമാറും സംഗീതം നൽകിയത് കാവാലം ജയഹരിയുമാണ്.

അതോടൊപ്പം കഥ സന്ദർഭങ്ങളെ സൂക്ഷ്മതയോടെ ഒപ്പിഎടുക്കാൻ ഛായാഗ്രാഹകൻ ശ്യം കൃഷ്ണന് കഴിഞ്ഞു എന്നുള്ളത് പ്രശംസനീയം തന്നെ.
സഹനടൻ അഭിലാഷ് നായർ അതുപോലെ അമ്മക്ക് ശബ്ദം നൽകിയ പ്രമീള നന്ദകുമാരും കഥാപാത്രത്തോട് നീതി പുലർത്തി എന്ന് പറയാം
എന്തുകൊണ്ട് ഈ സിനിമ  ഇന്ത്യ ഫിലിം പ്രൊജക്റ്റ് ൽ ടോപ് 50 ൽ വന്നു എന്ന് ചോദിച്ചാൽ കഥ പറഞ്ഞിരിക്കുന്ന രീതി തന്നെ ആണ്. ചുരുങ്ങിയ സമയം കൊണ്ടു ഇങ്ങനെ ഒരു കഥ പറഞ്ഞ അജിത് എന്നാ കഥ കൃത്തിനെയും ഇവിടെ പരാമർശിക്കാതെ പോകാൻ കഴിയില്ല. ആര്യ ശ്രീ ആയിരുന്നു സബ്ടൈറ്റിൽ ചെയ്യാനും അതോടൊപ്പം ഇതിന്റെ പ്രൊഡക്ഷൻ മേഖലയിൽ മുഴുനീളം സഹായിച്ചത്.

വായിക്കുക:  പൗരത്വ ഭേദഗതിക്കെതിരെ അസിം പ്രേംജി സർവ്വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും.

പ്രധാന ജൂറി അംഗങ്ങൾ “ബാംഗ്ലൂർ ഡേയ്സ്” അടക്കമുള്ള നിരവധി സിനിമകളുടെ സംവിധായിക അഞ്ജലി മേനോനും ” UdtaPanab  എന്ന സിനിമയുടെ സംവിധായകൻ അഭിഷേക് ചൗബേയും ആയിരുന്നു.

വായിക്കുക:  "ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല എങ്കില്‍ ഒരുമിച്ചു മരിക്കാം"എന്ന ഉറപ്പു നല്‍കി കാമുകിയുടെ ശരീരത്തില്‍ മാത്രം പെട്രോള്‍ ഒഴിച്ച് കത്തിച്ച് രക്ഷപ്പെട്ട മലയാളിയായ കാമുകനെ കണ്ടെത്താന്‍ പോലീസ് സഹായം തേടി മഡിവാളയില്‍ താമസിക്കുന്ന മലയാളി യുവതി.

സിനിമ താഴെ ..

Loading...

Related posts